തെന്നിലാപുരം– വാഴാമ്പള്ളം റോഡ് തുറന്നു

Mail This Article
×
ആലത്തൂർ ∙ കാവശ്ശേരി പഞ്ചായത്തിലെ തെന്നിലാപുരം– വാഴാമ്പള്ളം റോഡ് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ രജനി ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അധ്യക്ഷൻ സി.രമേഷ്കുമാർ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ കെ.സി.ബിനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.ജയകൃഷ്ണൻ, സി.വാസുദേവൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗിരിജ രാജൻ, പഞ്ചായത്തംഗങ്ങളായ എ.ആണ്ടിയപ്പു, ടി.വേലായുധൻ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലക്ഷം രൂപ ചെലവിട്ടാണു റോഡ് നിർമിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.