ADVERTISEMENT

തിരുവനന്തപുരം∙ ‘എന്നുമുണരുമാ നേരം, ഇനിയുള്ള കാലം, വിടചൊല്ലുമീ ദിനം എന്നോടൊത്തു മാറും...’ എന്നു തുടങ്ങുന്ന സ്വയം ചിട്ടപ്പെടുത്തിയ ഗാനം  പൊലീസ് സേനയ്ക്കായി ആലപിച്ചു ഡിജിപി ടോമിൻ തച്ചങ്കരി സർവീസിൽ നിന്നു പടിയിറങ്ങി. കർണനാണു തന്നെ ആകർഷിച്ച പുരാണ കഥയിലെ കഥാപാത്രമെന്നും, മഹാൻമാരിൽ നിന്ന് അനുഭവിക്കേണ്ടി വന്ന മാറ്റി നിർത്തൽ, അപമാനം എന്നിവ നേരിടേണ്ടി വന്നിട്ടും സ്വന്തം ശരികളിലൂടെ അദ്ദേഹം കടന്നുപോയെന്നും തച്ചങ്കരി പറഞ്ഞു. മുനവച്ച വാക്കുകൾ ആരെ ലക്ഷ്യം വച്ചായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ടിൽ തച്ചങ്കരിക്കു പൊലീസ് വിടവാങ്ങൽ പരേഡ് നൽകി.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തച്ചങ്കരിയുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. വൈകുന്നേരം പൊലീസ് ആസ്ഥാനത്തു നൽകിയ ഔദ്യോഗിക യാത്രയയപ്പിൽ പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. വിരമിച്ച ഉദ്യോഗസ്ഥർ ഓൺലൈനിൽ ആശംസകൾ നേർന്നു.  തുടർന്ന് ഐപിഎസ് അസോസിയേഷനും യാത്രയയപ്പു നൽകി.  മനുഷ്യാവകാശ കമ്മിഷൻ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസറായ ടോമിൻ തച്ചങ്കരിക്ക് കമ്മിഷൻ നൽകിയ യാത്രയയപ്പിൽ കമ്മിഷൻ ആക്ടിങ്  ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് ഉപഹാരം നൽകി.കമ്മിഷൻ അന്വേഷണ വിഭാഗത്തിന്റെ ഉപഹാരം അംഗം വി.കെ.ബീനാകുമാരിയും എസ്പി എസ്. ദേവമനോഹറും ചേർന്നു സമ്മാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com