പാരിസ് വിടവാങ്ങി; ഇരുശ്വാസകോശങ്ങളും മാറ്റിവച്ച വിദ്യാർഥിനിയുടെ വിയോഗത്തിൽ വിതുമ്പി അമേരിക്ക
Mail This Article
നോർത്ത് അഗസ്റ്റ(സൗത്ത് കാരോലൈന) ∙ ഈ വർഷം ആദ്യം ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഹൈസ്‌കൂൾ വിദ്യാർഥിനി മരിച്ചു. ദീർഘനാളുകളായി ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അനുഭവിച്ചിരുന്ന പാരിസ് ആൻ മാർച്ചന്‍റിന് ഈ വർഷം ഏപ്രിലിലാണ് ഇരുശ്വാസ കോശങ്ങളും മാറ്റിവച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് പാരിസ് മരണത്തിന് കീഴടങ്ങിയതെന്ന് കുടുംബം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
ചെറിയ കുട്ടിയായിരുന്നപ്പോൾ പനി പിടിപെട്ടതിനെ തുടർന്നാണ് പാരിസിന് ശ്വാസകോശ പ്രശ്നങ്ങളുണ്ടായത്. ആരോഗ്യവഷളായതിനെ തുടർന്ന് ജീവൻ നിലനിർത്താനായിട്ടാണ് ഇരുശ്വാസകോശങ്ങളും മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. അവസാന നിമിഷങ്ങളിൽ, പ്രിയപ്പെട്ടവരോടൊപ്പം വീട്ടിൽ വിശ്രമത്തിലായിരുന്നു പാരിസ് എന്നും കുടുംബം അറിയിച്ചു.