ADVERTISEMENT

മിഷിഗൻ ∙ കല്ലിശ്ശേരി നമ്പുമഠത്തിൽ കുടുംബാംഗമായ മാമ്മൻ തോമസ് (ദാസ്-84) ഡിട്രോയിറ്റിൽ അന്തരിച്ചു. ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു മാമ്മൻ തോമസ്. ജനറൽ ഇലക്ട്രിക്ക്, ഡിട്രോയിറ്റ് മെട്രൊ എയർപോർട്ട് എന്നിവടങ്ങളിൽ സേവനം അനുഷ്ഠിച്ചു വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. പൊതുദർശനം സെപ്റ്റംബർ 20 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിമുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ.

ശവസംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 21 ശനിയാഴ്ച്ച രാവിലെ 9 മണിമുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽവച്ചും തുടർന്ന് വൈറ്റ് ചാപ്പൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിലും നടക്കും. മല്ലപ്പള്ളി തെക്കേമുറിയിൽ കുടുംബാംഗമായ റേച്ചൽ മാമ്മൻ (അമ്മിണി) ഭാര്യ. മക്കൾ: സുജ ഫ്രാൻസിസ്, സുനിത പണിക്കർ. മരുമക്കൾ: ഫ്രാൻസിസ് ഏബ്രഹാം, ടോണി പണിക്കർ. കൊച്ചുമക്കൾ: ആഷ്‌ലി ഫ്രാൻസിസ്, അഞ്ജലി ഫ്രാൻസിസ്, ഫെയ്‌ത് പണിക്കർ സഹോദരങ്ങൾ: മറിയാമ്മ കോശി, പരേതനായ എൻ റ്റി തോമസ്, ശോശാമ്മ നൈനാൻ, സാറാമ്മ കുര്യൻ, ശാമുവേൽ തോമസ്, സ്കറിയ തോമസ്.

കൂടുതൽ വിവരങ്ങൾക്ക് ഫ്രാൻസിസ് ഏബ്രഹാം - 586-838-7447
ലൈവ് സ്ട്രീമിങ് ലിങ്ക്: https://youtube.com/@DetroitMarthomaChurch 
വാർത്ത ∙ അലൻ ചെന്നിത്തല

English Summary:

Mamman Thomas died in Detroit.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com