‘എനിക്കീ മുടി ഒരു ഭാരമായിട്ടാ തോന്നുന്നത്’: ചിരിപ്പിച്ച് പ്രിയ വാര്യരുടെ ടിക്ടോക്ക് വിഡിയോ
Mail This Article
×
ലോക്ഡൗൺ കാലത്ത് ടിക്ടോക്കിൽ സജീവമാണ് നടി പ്രിയ പി. വാര്യർ. വ്യത്യസ്തങ്ങളായ നിരവധി വിഡിയോകളാണ് താരം സമൂഹമാധ്യമങ്ങളിൽ ദിവസവും പങ്കു വയ്ക്കുന്നത്.
ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം എന്ന സിനിമയിലെ ബിന്ദു പണിക്കരുടെ ഡയലോഗ് വച്ച് പ്രിയ ചെയ്ത ടിക്ടോക്ക് വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘കുന്തമോ.. ’ എന്നു തുടങ്ങുന്ന ഡയലോഗ് സിനിമയോളം തന്നെ ഹിറ്റായ ഒന്നായിരുന്നു. ആ ഡയലോഗ് ഉപയോഗിച്ചാണ് ഹാസ്യം കലർത്തി രസകരമായി പ്രിയ വിഡിയോ ചെയ്തിരിക്കുന്നത്.
ഇൗ വിഡിയോ കൂടാതെ മറ്റു നിരവധി ടിക്ടോക്കുകളും പ്രിയ ചെയ്യുന്നുണ്ട്. എല്ലാത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. പ്രിയയുടെ പുതിയ വിഡിയോകൾ ആരാധകരും ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.