ഇൻഫോസിസ് ഫൗണ്ടേഷൻ പുരസ്കാരം ഏറ്റുവാങ്ങി 6 ശാസ്ത്രജ്ഞർ
![infosys infosys](https://img-mm.manoramaonline.com/content/dam/mm/mo/news/india/images/2020/12/2/infosys.jpg?w=1120&h=583)
Mail This Article
ബെംഗളൂരു∙ ശാസ്ത്ര മികവിന് ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ നൽകുന്ന 1 ലക്ഷം ഡോളർ (ഏകദേശം 74 ലക്ഷം രൂപ) പുരസ്കാരം യുഎസ് മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രഫസർ ഹരി ബാലകൃഷ്ണൻ (എൻജിനീയറിങ് ആൻഡ് കംപ്യൂട്ടർ സയൻസ്) ഉൾപ്പെടെ 6 ശാസ്ത്രജ്ഞർ ഏറ്റുവാങ്ങി.
കംപ്യൂട്ടർ നെറ്റ്‍വർക്കിങ്, മൊബൈൽ, വയർലെസ് രംഗത്തെ ഗവേഷണ മികവാണു പുരസ്കാരത്തിന് അർഹനാക്കിയത്. കേംബ്രിജ് മൊബൈൽ ടെലിമാറ്റിക്സ് സഹസ്ഥാപകനാണ്.
മറ്റു ജേതാക്കൾ:
∙ ഹൈദരാബാദ് സെന്റർ ഫോർ സെല്ലുലർ ആൻഡ് മോളിക്യുലാർ ബയോളജി ശാസ്ത്രജ്ഞൻ രാജൻ ശങ്കരനാരായണൻ (ലൈഫ് സയൻസസ്),
∙ കൊൽക്കത്ത സെന്റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിലെ പ്രാച്ചി ദേശാപാണ്ഡെ (ഹ്യുമാനിറ്റീസ് )
∙ യുഎസ് സ്റ്റാൻഫഡ് സർവകലാശാല പ്രഫസർ സൗരവ് ചാറ്റർജി (ഗണിത ശാസ്ത്രം )
∙ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പ്രഫസർ അരിന്ദം ഘോഷ് (ഫിസിക്കൽ സയൻസസ്).
∙ യുഎസ് ഹാർവഡ് സർവകലാശാല പ്രഫസർ രാജ് ചെട്ടി (സോഷ്യൽ സയൻസസ്).
ഇത്തവണ പുരസ്കാരദാനം ഓൺലൈനിലൂടെ ആയിരുന്നു. 257 നാമനിർദേശങ്ങളിൽ നിന്നാണ് ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് ഇൻഫോസിസ് സ്ഥാപക ചെയർമാനും സയൻസ് ഫൗണ്ടേഷൻ പ്രസിഡന്റുമായ എൻ.ആർ നാരായണ മൂർത്തി പറഞ്ഞു.