ADVERTISEMENT

ഹൈദരാബാദ് ∙ മകൾ ജനിക്കുമ്പോൾ തെലങ്കാന സ്വദേശി സുരേഷും ഭാര്യ അനിതയും ഒരു തീരുമാനമെടുത്തിരുന്നു. കുട്ടിക്ക് പേരിടുകയാണെങ്കിൽ അത് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ കൈകൊണ്ടാകണം. തെലങ്കാന സംസ്ഥാന രൂപവൽക്കരണത്തിനായി റാവുവിനൊപ്പം പോരാടിയ സുരേഷിന് നേതാവിനോടുള്ള ആരാധന സ്വാഭാവികം.

2013 ൽ ജനിച്ച മകൾക്ക് പേരിടാൻ സ്വരേഷ് കാത്തിരുന്നത് 9 വർഷം. ഇതിനിടെ കുട്ടി അഞ്ചാം ക്ലാസിലെത്തി. സ്കൂൾ റജിസ്റ്ററിലും ആധാർ കാർഡിലും ‘ചിട്ടി’ എന്ന വിളിപ്പേരിട്ട് മാതാപിതാക്കൾ കെസിആറിനായി കാത്തിരുന്നു. നാട്ടിലും പരിസരത്തും ചിട്ടിയെ ചിലർ കെസിആറെന്നും വിളിച്ചു. ഈ വിവരങ്ങളെല്ലാമറി‍ഞ്ഞ ടിആർഎസ് നേതാവും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ മധുസൂദന ചാരിയാണ് വിവരം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതിഭവനിലേക്ക് ക്ഷണമെത്തി. കാത്തിരിപ്പിനൊടുവിൽ കെസിആർ കുട്ടിക്ക് നാമകരണം നടത്തി: മഹതി എന്ന പേര് ചെവിയിൽ ചൊല്ലി വിളിച്ചു. കൈ നിറയെ സമ്മാനങ്ങളുമായാണ് മഹതി മുഖ്യമന്ത്രിയുടെ വസതി വിട്ടത്. 

English Summary: Telengana girl with no name meets K Chandrashekar Rao, gets name

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com