ഭീകരാക്രമണം: മറുപടി നൽകുമെന്ന് കേന്ദ്രം
Mail This Article
×
ജമ്മു ∙ കശ്മീരിലെ കഠ്‌വയിൽ ബദനോട്ടയിലുണ്ടായ ഭീകരാക്രമണത്തിനു തക്കമറുപടി നൽകുമെന്ന് പ്രതിരോധ സെക്രട്ടറി ഗിരിധർ അർമാനെ വ്യക്തമാക്കി. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച കേന്ദ്രങ്ങളെ പരാജയപ്പെടുത്തുമെന്നും അർമാനെ പറഞ്ഞു. വീരമൃത്യു വരിച്ച 5 സൈനികരുടെയും കുടുംബാംഗങ്ങൾക്കൊപ്പം രാജ്യം നിലകൊള്ളുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എക്സിൽ കുറിച്ചു.
ഇതേസമയം, കഠ്‌വയിൽ സൈനികർക്കു നേരെ ആക്രമണം നടത്തിയ ഭീകരർക്കായി തിരച്ചിൽ ശക്തമാക്കി. സൈനികരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ജന്മനാടുകളിലെത്തിച്ചു. ഇതിനിടെ, ഡോഡ ജില്ലയിലെ മലയോര വനപ്രദേശത്ത് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഗാദി ഭഗവാ വനമേഖലയിലാണ് ഇന്നലെ ഏറ്റുമുട്ടൽ നടന്നത്.
English Summary:
Retaliation to Kashmir Terror Attack
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.