ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ ഗോമുഖിലുണ്ടായ മേഘസ്ഫോടനത്തെ തുടർന്നു ഗംഗാനദിയിൽ വൻ വെള്ളപ്പൊക്കം. ഗംഗോത്രിയിൽ ഒട്ടേറെ ആശ്രമങ്ങളിൽ വെള്ളം കയറി. രുദ്രപ്രയാഗിൽ നടപ്പാലം ഒഴുകിപ്പോയതോടെ ഒറ്റപ്പെട്ട 106 സഞ്ചാരികളെ സുരക്ഷിതസ്ഥലങ്ങളികലേക്കു മാറ്റി. മാർക്കണ്ഡേയ നദിയിലെ പാലമാണു വ്യാഴാഴ്ച രാത്രിയുണ്ടായ മഴയിൽ തകർന്നത്.

സന്യാസിമാരുടെ കുടിലുകൾ ഒഴുകിപ്പോയി. തീരങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. വൻ നാശനഷ്ടമുണ്ടായതായാണു റിപ്പോർട്ടുകൾ. ഗംഗയുടെ 100 കിലോമീറ്ററിലേറെ ഭാഗത്ത് വെള്ളപ്പൊക്കമുണ്ടായെന്നാണു വിവരം.

യമുനയിലെ വെള്ളപ്പൊക്കം മൂലം യമുനോത്രിയിലെ ക്ഷേത്രസമുച്ചയത്തിനു കേടുപാടുണ്ടായി. ഗംഗോത്രിയിൽ കാശിക ട്രസ്റ്റിന്റെ ശാരദാ കുടീരം പൂർണമായി തകർന്നു. ഇവിടെ ശിവാനന്ദ ആശ്രമവും ബംഗാളി ബാബയുടെ ആശ്രമവും വെള്ളപ്പൊക്കത്തിൽ പെട്ടിട്ടുണ്ട്.

തെഹ്‌രി, ഉത്തരകാശി ജില്ലകളിലാണു കൂടുതൽ നാശനഷ്ടം. ഗോമുഖ് മേഖലയിൽനിന്ന് ഉത്ഭവിക്കുന്ന മറ്റൊരു നദിയായ ഭിലംഗനയിലും വെള്ളപ്പൊക്കമുണ്ടായി. ഇതിന്റെ തീരത്ത്, തെഹ്‌രി ജില്ലയിലുള്ള പുരാതന ക്ഷേത്രമായ ഗുഡ്ഡ കേദാറിലും വെളളം കയറി. പുഴയുടെ കരയിൽ ഒട്ടേറെ കടകൾ ഒലിച്ചു പോയിട്ടുണ്ട്.

English Summary:

Cloudburst in Uttarakhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com