ADVERTISEMENT

കൊച്ചി ∙ എഡിജിപി ‍ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54) നിര്യാതയായി. എറണാകുളത്തെ വീട്ടിൽ പുലർച്ചെ മൂന്നിനായിരുന്നു അന്ത്യം. ഏറെ നാളുകളായി ചികിൽസയിലായിരുന്നു. പരേതരായ കുറന്തോട്ടത്തിൽ വർഗീസ് ചെറിയാന്റെയും ബഹ്റൈനിൽ ഡോക്ടർ ആയിരുന്ന മേരി ചാക്കോയുടെയും മകളാണ്. വസതിയിൽ പൊതുദർശനത്തിനു ശേഷം ചൊവ്വാഴ്ച രാവിലെ 11ന് കോന്തുരുത്തി സെന്റ് ജോൺ നെപുംസ്യാൻസ് പള്ളിയിൽ സംസ്കരിക്കും.

ഇന്ത്യയിലെയും വിദേശത്തെയും പഠനശേഷം കുടുംബ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. മലയാള സിനിമയെ ചെന്നൈയിൽനിന്നും കേരളത്തിലേക്കു പറിച്ചു മാറ്റുവാൻ മുന്നിൽനിന്ന റിയാൻ സ്റ്റുഡിയോയുടെ എംഡി ആയിരുന്നു. മൃഗസ്നേഹി ആയിരുന്ന അനിത, തെരുവുനായ്ക്കളുടെ ക്ഷേമത്തിനായും പ്രവർത്തിച്ചു. കാർഷികമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. ലണ്ടൻ സ്കൂൾ ഓഫ് മ്യൂസിക്കിൽനിന്നും പിയാനോ വായന ഉന്നതഗ്രേഡിൽ പാസായിരുന്നു. മക്കൾ: മേഘ, കാവ്യ. മരുമക്കൾ: ഗൗതം, ക്രിസ്റ്റഫർ. മക്കളും മരുമക്കളും ബെംഗളൂരുവിൽ ഐടി രംഗത്ത് പ്രവർത്തിക്കുന്നു.

English Summary: Anitha Thachankary, wife of Tomin Thachankary passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com