കൈകൊട്ടിക്കളിക്കിടെ ഹൃദയാഘാതം; 67കാരി കുഴഞ്ഞുവീണ് മരിച്ചു – വിഡിയോ
Mail This Article
തൃശൂർ∙ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ അരിമ്പൂർ തണ്ടാശ്ശേരി ജയരാജ് ഭാര്യ സതി (67) ആണു ഹൃദയാഘാതം മൂലം മരിച്ചത്. ബുധനാഴ്ച രാത്രി കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്നുവന്നിരുന്ന കലാപരിപാടികൾക്കിടെ ആയിരുന്നു സംഭവം.
11 പേർ അടങ്ങിയ കൈകൊട്ടിക്കളി സംഘത്തോടൊപ്പമാണു സതി എത്തിയത്. അരിമ്പൂർ കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിൽ കലാപരിപാടി അവതരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. നൃത്തം തുടങ്ങി ഏതാനും സമയം കഴിഞ്ഞപ്പോൾ സതി കുഴഞ്ഞു വീഴുകയായിരുന്നു.
സംഘാടകരും സഹപ്രവർത്തകരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുമിത്ര എന്ന വയോജന ക്ലബ്ബ് അംഗമാണ് സതി. സംസ്കാരം വ്യാഴാഴ്ച 12ന് വടൂക്കര ശ്മശാനത്തിൽ.