യുദ്ധത്തിൽ നിക്ഷേപകർ സുരക്ഷിത ‘തീര’ത്തേക്ക്; കുതിച്ച് സ്വർണം, പവന് വില റെക്കോർഡ് തൊടുമോ?
Mail This Article
ഇങ്ങനെ പോയാൽ പവന് 45,760 രൂപയെന്ന റെക്കോഡ് ഭേദിക്കാൻ അധിക ദിവസം വേണ്ടിവരില്ല. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് സ്വർണവില കുതിപ്പ് തുടരുകയാണ്. മുൻപ് റഷ്യ–യുക്രെയ്ൻ യുദ്ധമായിരുന്നു സ്വർണവിലയെ റെക്കോർഡിലെത്തിച്ചതെങ്കിൽ ഇപ്പോൾ ഹമാസ്–ഇസ്രയേൽ പോരാട്ടമാണ് വില റോക്കറ്റുപോലെ കുതിക്കാൻ കാരണം. യുദ്ധസാഹചര്യങ്ങൾക്ക് അയവു വന്നില്ലെങ്കിൽ സ്വർണവില ഇനിയും കുതിക്കുമെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്. യുദ്ധസാഹചര്യങ്ങൾ മുറുകുമ്പോൾ സ്വർണം ഏറ്റവും സുരക്ഷിത നിക്ഷേപമെന്ന ചിന്ത നിക്ഷേപകരിലുണ്ടാക്കുന്നതാണ് വില കൂടാനുള്ള കാരണം. പവന് 45,280 രൂപ നിലവാരത്തിലാണ് ഇപ്പോൾ സ്വർണവില.