ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്രയിൽ 1387 കോടി രൂപ മുതൽമുടക്കിൽ കോക്ക കോള പ്ലാന്റ് വരുന്നു. ഏറെ മഴ ലഭിക്കുന്നതും ശുദ്ധജല ക്ഷാമം ഇല്ലാത്തതുമായ രത്നാഗിരി ജില്ലയിൽ സ്ഥാപിക്കുന്ന പ്ലാന്റിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നിർവഹിച്ചു. 88 ഏക്കറിൽ സ്ഥാപിക്കുന്ന പ്ലാന്റ് 2025ൽ പ്രവർത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമീപത്തെ വശിഷ്ഠി നദിയാണ് പ്രധാന ജലസ്രോതസ്സ്. 350 പേർക്ക് േനരിട്ടു തൊഴിൽ ലഭിക്കും. സംസ്ഥാനത്തെ ഒൗറംഗബാദിലേത് ഉൾപ്പെടെ രാജ്യത്ത് 16 പ്ലാന്റുകളാണ് കോക്ക കോളയ്ക്കുള്ളത്.

English Summary:

Coca Cola to open plant in Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com