ADVERTISEMENT

കൊച്ചി ∙ ചെങ്കടൽ പ്രതിസന്ധി തുടരുന്നതു കേരളത്തിലെ സമുദ്രോൽപന്ന കയറ്റുമതി മേഖലയെ തള്ളിയിടുന്നത് ആശങ്കയുടെ നടുക്കടലിലേക്ക്. അയയ്ക്കാൻ കഴിയാതെ കെട്ടിക്കിടക്കുന്നത് ഏകദേശം 500 കണ്ടെയ്നറുകൾ. യുഎസിലേക്കും യൂറോപ്പിലേക്കുമുള്ള ഷിപ്പിങ് നിരക്കുകളിൽ അഞ്ചിരട്ടി വരെയാണു വർധന. ഒഴിഞ്ഞ കണ്ടെയ്നറുകളുടെ ദൗർലഭ്യവും മെയിൻ ലൈൻ ഷിപ്പിങ് സർവീസുകളുടെ സമയക്രമം സംബന്ധിച്ച അനിശ്ചിതത്വവും സൃഷ്ടിക്കുന്നതു വൻ പ്രതിസന്ധിയാണ്. ക്രിസ്മസ് സീസൺ മുന്നിൽക്കണ്ടു യുഎസ് – യൂറോപ്യൻ വിപണികളിൽ സമുദ്രോൽപന്നങ്ങൾ യഥാസമയം എത്തിക്കാൻ കഴിയുമോയെന്ന ആശങ്കയിലാണു കയറ്റുമതിക്കാർ.

മുൻപ്, യുഎസ് തുറമുഖങ്ങളിൽ ചരക്ക് എത്തിക്കുന്നതിനു കണ്ടെയ്നർ ഒന്നിനു 2,800 – 3,000 ഡോളർ മതിയായിരുന്നു. ഇപ്പോഴത് 15,000 ഡോളറിനു മുകളിലെത്തി. ചെങ്കടൽ പ്രതിസന്ധി താളം തെറ്റിച്ചതോടെ മെയിൻ ലൈൻ ഷിപ്പിങ് സർവീസുകൾ താറുമാറായി. കൊളംബോ പോലുള്ള ട്രാൻസ്ഷിപ്മെന്റ് തുറമുഖങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മുൻപ് ആഴ്ചയിൽ നാലോ അഞ്ചോ മെയിൻ ൈലൻ കപ്പലുകൾ എത്തിയിരുന്നെങ്കിൽ ഇപ്പോൾ വല്ലപ്പോഴും ഒന്നോ രണ്ടോ കപ്പൽ എന്നതാണു സ്ഥിതിയെന്ന് സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ഘടകം പ്രസിഡന്റ് പ്രേമചന്ദ്ര ഭട്ട് പറഞ്ഞു.

  • Also Read

വേണം, ഇരട്ടിയിലേറെ സമയം

പശ്ചിമേഷ്യാ സംഘർഷത്തെത്തുടർന്ന് യെമനിലെ ഹൂതികൾ ചെങ്കടലിൽ ചരക്കു കപ്പലുകൾക്കു നേരെ നടത്തിയ ആക്രമണങ്ങളാണു അതു വഴിയുള്ള ചരക്കുനീക്കം പ്രതിസന്ധിയിലാക്കിയത്. ചെങ്കടലിനെയും മെഡിറ്ററേനിയൻ കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാലിലൂടെയാണ് തിരക്കേറിയ ഏഷ്യ – യൂറോപ്പ് സമുദ്രപാത. ആക്രമണം ഭയന്ന് ഈ പാത ഒഴിവാക്കി ആഫ്രിക്കയുടെ തെക്കേ അറ്റത്തുള്ള കേപ് ഓഫ് ഗുഡ് ഹോപ്പിനെ ചുറ്റിയുള്ള ദൈർഘ്യമേറിയ പാതയിലൂടെയാണ് ഇപ്പോഴത്തെ ചരക്കുനീക്കം. ഇതോടെ, യൂറോപ്പിൽ ചരക്കെത്താൻ 70 – 75 ദിവസം വരെയാണു വേണ്ടിവരുന്നത്. മുൻപ് 30 ദിവസം മതിയായിരുന്നു.

English Summary:

Seafood export

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com