സെൻസെക്സും, നിഫ്റ്റിയും ഇടിയുമ്പോഴും അദാനി ഓഹരികൾ സന്തോഷത്തിൽ
Mail This Article
ഹിൻഡൻബെർഗ് റിപ്പോർട്ടിൽ പുതിയ അന്വേഷണ സമിതി വേണമെന്നുള്ള ഹർജി സുപ്രിം കോടതി തള്ളിയതോടെ അദാനി ഓഹരികളിൽ കുതിപ്പ്. അദാനി ഗ്രൂപ്പിന് അനുകൂലമായ വിധിയെത്തുടർന്ന് മുൻനിര സ്ഥാപനമായ അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ 9 ശതമാനത്തിലധികം ഉയർന്നപ്പോൾ അദാനി പോർട്ട്സിന്റെ ഓഹരികൾ 6 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന മൂല്യമായ 1,144 രൂപയായി.അദാനി ടോട്ടൽ ഗ്യാസിന്റെ ഓഹരികൾ 10 ശതമാനവും അദാനി ഗ്രീൻ എനർജിയുടെ ഓഹരികൾ 9 ശതമാനവും ഉയർന്നു. അദാനി വിൽമറിന്റെ ഓഹരികൾ ഏകദേശം 9 ശതമാനം ഉയർന്നു. കൂടാതെ, എൻഡിടിവിയുടെ ഓഹരികൾ ഏകദേശം 11 ശതമാനം ഉയർന്നപ്പോൾ അംബുജ സിമന്റ്‌സിന്റെ ഓഹരികൾ ഏകദേശം 3 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും പുതിയ 549 രൂപയിലെത്തി. എസിസിയുടെ ഓഹരികളും ഏകദേശം 3 ശതമാനം ഉയർന്നു.