ഫ്രഞ്ച് ഓപ്പൺ: സമ്മാനത്തുകയിൽ 12.3% വർധന
Mail This Article
പാരിസ് ∙ ഈ മാസം അവസാനം ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്‌ലാം ടെന്നിസ് ടൂർണമെന്റിന്റെ സമ്മാനത്തുകയിൽ മുൻ വർഷത്തെ അപേക്ഷിച്ച് 12.3 ശതമാനത്തിന്റെ വർധനയുമായി സംഘാടകർ. 56.4 മില്യൻ യുഎസ് ഡോളറാണ് (ഏകദേശം 463 കോടി രൂപ) ഈ വർഷത്തെ ടൂർണമെന്റിലെ ആകെ സമ്മാനത്തുക.
പുരുഷ, വനിതാ സിംഗിൾസ് മത്സരങ്ങളിലെ ജേതാക്കൾക്ക് 2.3 മില്യൻ യൂറോയാണ് (ഏകദേശം 20.5 കോടി രൂപ) പുതുക്കിയ സമ്മാനത്തുക. സിംഗിൾസ് മത്സരങ്ങളിൽ ആദ്യ റൗണ്ടിൽ തോറ്റു പുറത്താകുന്നവരുടെ സമ്മാനത്തുക 13 ശതമാനവും വർധിപ്പിച്ചു. മേയ് 28 മുതൽ ജൂൺ 11 വരെയാണ് ഈ വർഷത്തെ ഫ്രഞ്ച് ഓപ്പൺ ടൂർണമെന്റ് നടക്കുന്നത്.
English Summary: French Open: 12.3% increase in prize money