വിവാഹവസ്ത്രം തിരഞ്ഞെടുക്കാം സൗജന്യമായി
Mail This Article
വിവാഹത്തിന് മികച്ച വസ്ത്രം ധരിക്കാൻ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക പ്രയാസം കാരണം അതിനു സാധിക്കാത്തവർക്ക് കൈത്താങ്ങാകാൻ കോട്ടയം ഈരാറ്റുപേട്ടയിലൊരു കൂട്ടായ്മ. ഇവർ ശേഖരിച്ച വസ്ത്രങ്ങളിൽനിന്നും ഇഷ്ടമുള്ളത് ആവശ്യക്കാർക്ക് സൗജന്യമായി തിരഞ്ഞെടുക്കാം. ഒരു മാസം കൊണ്ട് ശേഖരിച്ച മൂന്നുറിലധികം വസ്ത്രങ്ങളാണ് നിലവിൽ ലഭ്യമായിട്ടുള്ളത്.
ഡ്രസ്സ് ബാങ്കുകളെ കുറിച്ചുള്ള വാർത്തകളാണ് കൂട്ടായ്മയ്ക്ക് പ്രചോദനം. സാമ്പത്തിക പ്രതിസന്ധി കാരണം വിവാഹദിനത്തിൽ ഭംഗിയുള്ള വസ്ത്രങ്ങൾ ധരിക്കാൻ സാധിക്കാത്തവർ ചുറ്റിലുമുണ്ടെന്ന തിരച്ചറിവും കരുത്തായി. വാട്സാപ് ഗ്രൂപ്പുകളിലൂടെയാണ് വസ്ത്രങ്ങൾ ശേഖരിക്കുന്നത്. പ്രവർത്തനം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.