ഇന്ത്യൻ വിപണിയിൽ പാസഞ്ചർ കാറുകൾക്ക് പ്രിയമേറുന്നു; 40 ലക്ഷവും കടന്ന് റെക്കോർഡ് വിൽപന
Mail This Article
×
2023–24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ പാസഞ്ചർ കാറുകളുടെ വിൽപന 40 ലക്ഷം കടന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ വിപണി 40 ലക്ഷമെന്ന കടമ്പ കടക്കുന്നത്. 42.3 ലക്ഷം കാറുകളാണ് കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റത്. മുൻ വർഷത്തേക്കാൾ (38.9 ലക്ഷം) 8 % അധികമാണ് ഈ വിൽപനക്കണക്ക്. 17.93 ലക്ഷം കാറുകൾ വിറ്റ മാരുതി സുസുക്കിയാണ് ഏറ്റവുമധികം വാഹനങ്ങൾ വിറ്റഴിച്ച നിർമാതാക്കൾ. കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റതിൽ പകുതിയിലേറെയും (50.4%) എസ്‌യുവികളാണെന്ന പ്രത്യേകതയുമുണ്ട്.
English Summary:
Passenger Cars Indian market current affairs Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.