Activate your premium subscription today
സ്വാഭാവിക റബർ വിലയുടെ തകർച്ച തുടരുന്നു. ആർഎസ്എസ് 4ന് കിലോയ്ക്ക് കോട്ടയത്ത് ഒരു രൂപ കൂടിയിടിഞ്ഞ് 189 രൂപയായി. 181 രൂപയാണ് വ്യാപാരിവില. കൊച്ചിയിൽ കുരുമുളകിൻ്റെ വിലയും തകർച്ചയുടെ ട്രാക്കിലായി. 300 രൂപയാണ് ഒറ്റദിവസം കുറഞ്ഞത്; വില 63,800 രൂപയിലെത്തി. വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല. കാപ്പിക്കുരു, ഇഞ്ചി
ഏറെ ദിവസങ്ങളായി മാറ്റമില്ലാതെ നിന്ന സ്വാഭാവിക റബറിന്റെ ആഭ്യന്തരവില പിന്നെയും താഴേക്ക്. കൊച്ചി വിപണിയിൽ വെളിച്ചെണ്ണ വില ക്രിസ്മസിന് മുന്നോടിയായി ഉയർന്നു തുടങ്ങി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം നോക്കാം.
കഴിഞ്ഞ ഏതാനും ആഴ്ചകളായി നേട്ടത്തിലായിരുന്ന കുരുമുളകും താഴേക്കിറങ്ങുന്നു. കൊച്ചി വിപണിയിൽ അൺഗാർബിൾഡിന് വില 64,300 രൂപയായി കുറഞ്ഞു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം നോക്കാം.
കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകളിലും മാറ്റമില്ല. കട്ടപ്പന മാർക്കറ്റിൽ കൊക്കോ ഉണക്കയുടെ വില 700 രൂപയിലെത്തി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
കേരളത്തിൽ സ്വർണവിലയിൽ ഇന്ന് നേരിയ വർധന. നാളെ പുറത്തുവരുന്ന യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണനയത്തിലേക്കാണ് ഏവരുടെയും ഉറ്റുനോട്ടം. നവംബറിൽ മാത്രം ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതിയിൽ 331% മുന്നേറ്റമുണ്ടായി.
കൊച്ചി വിപണിയിൽ കുരുമുളക്, വെളിച്ചെണ്ണ വിലകളും കൽപ്പറ്റ വിപണിയിൽ ഇഞ്ചി, കാപ്പിക്കുരു വിലകളും മാറ്റമില്ലാതെ നിൽക്കുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഒഴുക്കിന്റെ ശക്തികൂട്ടാൻ കരാറുമായി ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ്. നിലവിൽ ഇന്ത്യയിലേക്ക് ഏറ്റവുമധികം എണ്ണവിതരണം ചെയ്യുന്ന രാജ്യമാണ് റഷ്യ.
സ്വാഭാവിക റബർവിലയുടെ ഇടിവ് തുടരുന്നു. ആർഎസ്എസ്-4ന് കിലോയ്ക്ക് രണ്ടുരൂപ കൂടിക്കുറഞ്ഞ് കോട്ടയം വില 191 രൂപയായെന്ന് റബർ ബോർഡ് വ്യക്തമാക്കി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
യുഎസിൽ നവംബറിലും പണപ്പെരുപ്പം ആശ്വാസതലത്തിലെത്തിയതോടെ, രാജ്യാന്തര സ്വർണവില ഔൺസിന് 2,700 ഡോളറും ഭേദിച്ച് കുതിച്ചുകയറിയത് ഒരുമാസത്തെ ഉയരത്തിലേക്ക്. ഒരുവേള 2,724 ഡോളർ വരെ എത്തിയ വില പക്ഷേ, നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയതോടെ താഴെയെറിങ്ങി 2,711 ഡോളറായി.
കഴിഞ്ഞ 18 മാസമായി സ്വർണത്തോട് മുഖംതിരിച്ചു നിന്ന ചൈന, പിണക്കം മറന്ന് വീണ്ടും വാങ്ങൽ തകൃതിയാക്കിയതോടെ കേരളത്തിലും ഇന്ന് വില കുതിച്ചുയർന്നു! യുഎസിൽ അടിസ്ഥാന പലിശനിരക്ക് വീണ്ടും കുറയാൻ സാധ്യതയേറിയതും മധ്യേഷ്യ പിന്നെയും സംഘർഷത്തിലായതും സ്വർണവില കൂടാനുള്ള ആവേശം ഇരട്ടിയാക്കി.
Results 1-10 of 114