Activate your premium subscription today
Friday, Apr 18, 2025
ഏഷ്യൻ ടൈഗർ മൊസ്ക്വിറ്റോ കൊതുകുകൾ ഈസ്റ്റേൺ ഇക്വിൻ എൻസെഫാലൈറ്റിസ്, വെസ്റ്റ് നൈൽ വൈറസ് ഡിസീസ്, ഡെങ്കിപ്പനി തുടങ്ങിയ വിവിധ രോഗങ്ങളുടെ അണുക്കളെ വഹിക്കുന്നവയാണ്. ഈഡിസ് അൽബോപിക്റ്റസ് എന്നാണ് ഏഷ്യൻ ടൈഗർ മൊസ്ക്വിറ്റോയുടെ ശാസ്ത്രനാമം.
ലോകത്തു പലതരം ചിലന്തികളുണ്ട്. ഇത്തിരിക്കുഞ്ഞന്മാർ മുതൽ ഭീമൻമാർ വരെ. ലോകത്ത് ഏറ്റവും കൂടുതൽ ശരീരഭാരമുള്ള ചിലന്തികളാണ് ഗോലിയാത്ത് ബേർഡ് ഈറ്റിങ് ചിലന്തികൾ. സൂരിനാം, ഗയാന, ഫ്രഞ്ച് ഗയാന, വെനസ്വേല, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ ഇവയെ കാണാറുണ്ട്. ആമസോൺ മഴക്കാടുകളിലാണ് ഇവയുടെ പ്രധാന താമസം.
മനുഷ്യർ വൈറസ് ബാധമൂലം സോംബികളായി മാറുന്നതൊക്കെ പ്രമേയമാക്കുന്ന ഹോളിവുഡ് സിനിമകൾ ധാരാളമുണ്ട്. ഇപ്പോഴിതാ സോംബിയാക്കപ്പെട്ട കുറച്ചു ചിലന്തികളെ ലണ്ടനിൽ കണ്ടെത്തിയിരിക്കുകയാണ്.
ജീവിലോകത്തെ ഏറ്റവും നൈപുണ്യമുള്ള വേട്ടക്കാരൻ സിംഹവും പുലിയുമൊന്നുമല്ല. അത് ഡ്രാഗൺ ഫ്ലൈ എന്ന തുമ്പിയാണ്. ലക്ഷ്യമിടുന്ന ഇരകളിൽ 95 ശതമാനത്തെയും ഡ്രാഗൺ ഫ്ലൈ പിടികൂടും
ഭൂമിയിലെ കരഭാഗത്തുള്ള ആദ്യ ഭീമൻ ജീവിയെന്നു കണക്കാക്കപ്പെടുന്ന ആദിമജൈവ സംവിധാനം ഇന്ന് അറിയപ്പെടുന്ന ജീവിവിഭാഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണെന്നു പുതിയ പഠനം. 42 കോടി മുതൽ 37.5 കോടി വർഷം വരെ മുൻപുള്ളൊരു കാലത്താണ് പ്രോട്ടോ ടാക്സൈറ്റ്സ് എന്നറിയപ്പെടുന്ന ജീവിവർഗം ഭൂമിയിൽ നിലനിന്നിരുന്നത്
ചിലന്തിവംശത്തിലെ ചില അംഗങ്ങളിൽ ഇണചേരൽ പ്രക്രിയ ആൺചിലന്തിക്കുള്ള മരണ വാറന്റ് കൂടിയാണ്. ബ്ലാക്ക് വിഡോ പോലുള്ള ചിലന്തിവംശങ്ങൾ ഇതിനുള്ള മികച്ച ഉദാഹരണങ്ങളാണ്. ഇണചേരുന്ന ആൺചിലന്തിയെ പെൺചിലന്തി പിന്നീട് കൊന്നശേഷം തനിക്കുള്ള ഭക്ഷണമാക്കിമാറ്റും.
വിദേശരാജ്യങ്ങളിലെ പല വിവാഹങ്ങളിലും കുടുംബക്കാർക്കൊപ്പം താരമായി നിൽക്കുക ദമ്പതികളുടെ അരുമകളായിരിക്കും. ചില സമയങ്ങളിൽ വിവാഹമോതിരവുമായി എത്തുന്നത് അവരുടെ അരുമ നായ്ക്കളായിരിക്കും.
കൂട്ടത്തിലുള്ളവർക്ക് ഒരു ആപത്ത് വരുമെന്നു കണ്ടാൽ സ്വന്തം ജീവൻ പോലും നൽകി സംരക്ഷിക്കാൻ മനസ്സുള്ളവർ മനുഷ്യർക്കിടയിൽ മാത്രമല്ല മറ്റു ജീവജാലങ്ങളിലുമുണ്ട്. അക്കൂട്ടത്തിൽപ്പെട്ടവരാണ് ബോർണിയയിലെ കാടുകൾക്കുള്ളിൽ കാണപ്പെടുന്ന ഒരിനം ഉറുമ്പുകൾ.
ബ്രിട്ടനിലും മറ്റുമുള്ള വളരെ പ്രശസ്തമായ ഒരു ശലഭമാണ് എലിഫന്റ് ഹോക് മോഥ്. വളരെ വർണാഭമായ ചിറകുകളും ശരീരവുമൊക്കെയുള്ള ജീവികളാണ് ഇവ. എന്നാൽ ഇവയ്ക്കെങ്ങനെയാണ് എലിഫന്റ് എന്നു പേരിൽ വന്നതെന്ന് ആരായാലും ഒന്നതിശയിക്കും
മൊറോക്കോയിലെ മല നിരകളിൽ ഒരു അദ്ഭുതക്കാഴ്ച കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ചിതലുകളെ തന്റെ ശരീരം ഉപയോഗിച്ചു പറ്റിച്ച് ഫ്രീയായി ഫുഡ് അടിച്ചു ജീവിക്കുന്ന ചില പുഴുക്കളെയാണു ഗവേഷകർ കണ്ടെത്തിയത്. ഹാർവസ്റ്റർ ടെർമൈറ്റ്സ് എന്നറിയപ്പെടുന്ന ചിതലുകളുടെ പുറ്റിലാണു ഗവേഷകർ ഈ കാഴ്ച കണ്ടത്.
Results 1-10 of 134
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.