Activate your premium subscription today
മൺസൂൺ മഴയെത്തുടർന്ന് തെക്കൻ തായ്ലൻഡിലും മലേഷ്യയിലും പ്രളയമാണ്. തായ്ലൻഡ് ദുരന്തനിവാര വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം 25 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 3 ലക്ഷത്തിലധികം ജനങ്ങൾ ദുരിതത്തിലുമാണ്. മലേഷ്യയിൽ 6 പേർക്ക് ജീവൻ നഷ്ടമായി.
തുലാവർഷം ദുർബലമായതോടെ സംസ്ഥാനത്തു പകലും രാത്രിയിലും താപനില വർധിച്ചു. വടക്കൻ കേരളത്തിൽ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കഴിഞ്ഞ 3 ദിവസവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ എയർപോർട്ടിൽ ( 36.7, 36.8°c). കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തന്നെ ഓട്ടോമാറ്റിക് സ്റ്റേഷനുകളിൽ കഴിഞ്ഞ 3-4 ദിവസങ്ങളിലായി 35-40°c ഇടയിലാണ് ഉയർന്ന ചൂട് രേഖപെടുത്തുന്നത്
തിരുവനന്തപുരം ∙ കേരളത്തിൽ ഒരാഴ്ച നേരിയ, ഇടത്തരം മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ 17ന് അതിശക്തമായ മഴയ്ക്കു സാധ്യത. ഇന്നു മുതൽ 17 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ത്യയുടെ വ്യാവസായിക ഉൽപാദന സൂചിക (IIP) ഓഗസ്റ്റിൽ രേഖപ്പെടുത്തിയത് നെഗറ്റീവ് 0.1% വളർച്ച. കഴിഞ്ഞ 22 മാസത്തിനിടയിലെ ഏറ്റവും മോശം വളർച്ചാനിരക്കാണിത്. ജൂലൈയിലെ 4.7 ശതമാനത്തിൽ നിന്നാണ് കുത്തനെയുള്ള ഈ വീഴ്ചയെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 22
തിരുവനന്തപുരം∙ സംസ്ഥാനത്ത് 5 ദിവസം കൂടി പരക്കെ മഴ ലഭിക്കും. തെക്കൻ കേരളത്തിൽ, അറബിക്കടലിനു മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദമായി മാറിയതാണു മഴ കനക്കാൻ കാരണം. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ നാളെ യെലോ അലർട്ട് തുടരും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
നാലു മാസം നീണ്ട തെക്കു പടിഞ്ഞാറൻ കാലവർഷക്കാലം തുലാവർഷ മേഘങ്ങൾക്കു വഴിമാറുമ്പോൾ കേരളത്തെ കാത്തിരിക്കുന്നത് മിന്നലും ഉഷ്ണതാപനിലയും ഒറ്റപ്പെട്ട തീവ്രമഴയും. ജൂൺ1 – സെപ്റ്റംബർ 30 കാലയളവിലെ കാലവർഷത്തിൽ 13 % മഴക്കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്
പകൽ വെയിൽ, ഉച്ചയ്ക്ക് ശേഷം പെട്ടെന്ന് മഴ. കുറച്ചുദിവസങ്ങളായി കേരളത്തിലെ പലയിടത്തും കാണുന്ന കാഴ്ച്ചയാണ്. കാലവർഷം പിന്മാറി തുടങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചെങ്കിലും മഴയിലെ ഈ മാറ്റത്തിനു പിന്നിൽ മറ്റൊന്നാണ്.
രാജ്യത്ത് ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെ ലഭിച്ച മഴവിവര പട്ടിക പുറത്ത്. കാലവർഷം ഏറ്റവും കൂടുതൽ ലഭിച്ച സംസ്ഥാനം ഗോവയാണ്. മൂന്നുമാസത്തിൽ 4,401 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. തൊട്ടുപിന്നാലെ കേന്ദ്രഭരണ പ്രദേശമായ ദാമൻ ആൻഡ് ദിയു ആണ്. 2885 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്തത്.
Results 1-10 of 292