‘ചൂടി’ൽ മുന്നിൽ കണ്ണൂർ; രാത്രിയിലെ താപനിലയിലും വർധനവ്: ന്യൂനമർദം തമിഴ്നാട് ആന്ധ്രാ തീരത്തിനു സമീപം
Mail This Article
തുലാവർഷം ദുർബലമായതോടെ സംസ്ഥാനത്തു പകലും രാത്രിയിലും താപനില വർധിച്ചു. വടക്കൻ കേരളത്തിൽ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കഴിഞ്ഞ 3 ദിവസവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ എയർപോർട്ടിൽ ( 36.7, 36.8°c). കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തന്നെ ഓട്ടോമാറ്റിക് സ്റ്റേഷനുകളിൽ കഴിഞ്ഞ 3-4 ദിവസങ്ങളിലായി 35-40°c ഇടയിലാണ് ഉയർന്ന ചൂട് രേഖപെടുത്തുന്നത്. വടക്കൻ കേരളത്തിലാണ് കൂടുതൽ വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നത്.
നവംബർ 10,11 ദിവസങ്ങൾ വിവിധ ജില്ലകളിൽ അനുഭവപ്പെട്ട ചൂട് (ഡിഗ്രി സെൽഷ്യസിൽ)
കണ്ണൂർ – 37.2, 36.4
കാസർകോട്– 37.6, 36.1
മലപ്പുറം– 36.1 35.3
കോഴിക്കോട്– 35.7, 35
തിരുവനന്തപുരം– 36.4, 35
പത്തനംതിട്ട– 36.2, 34.9
പാലക്കാട്– 35.1, 34.6
കോട്ടയം– 35.4, 34.5
എറണാകുളം– 36.6, 34.3
കൊല്ലം– 34.1, 34.1
ആലപ്പുഴ– 34.9, 33.8
തൃശൂർ– 34.4, 33.7
വയനാട്– 31, 30.6
ഇടുക്കി– 28.4, 29
അതേസമയം, ബംഗാൾ ഉൾക്കടലിൽ തിങ്കളാഴ്ച രൂപപ്പെട്ട ന്യൂനമർദം തമിഴ്നാട് ആന്ധ്രാ തീരത്തിനു സമീപം സ്ഥിതി ചെയ്യുന്നു. ബുധനാഴ്ച അല്ലെങ്കിൽ വ്യാഴാഴ്ച കഴിഞ്ഞ് കേരളത്തിലും നിലവിലെ വരണ്ട അന്തരീക്ഷ സ്ഥിതിയിൽ മാറ്റം പ്രതീക്ഷിക്കുന്നു. മറ്റന്നാൾ മുതൽ തുലാവർഷ മഴ ചെറുതായി സജീവമാകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു.