തുലാവർഷം പൂർണമായും പിൻവാങ്ങി; കേരളത്തിൽ ഉയർന്ന പകൽ താപനില

Mail This Article
കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ മാസം അവസാനമോ ഫെബ്രുവരി ആദ്യ ദിവസങ്ങളിലോ ചെറിയ രീതിയിൽ വീണ്ടും മഴയ്ക്കുള്ള സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. 2023ലെ തുലാവർഷം 2024 ജനുവരി 14 നും 2022 (2023ജനുവരി 12), 2021( 2022 ജനുവരി 22) ആണ് പിൻവാങ്ങിയത്.

കേരളത്തിൽ ചിലയിടങ്ങളിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്തെ ഉയർന്ന ചൂട് കണ്ണൂർ വിമാനത്താവളത്തിൽ ( 38.2°c ) രേഖപ്പെടുത്തിയിരുന്നു. അനൗദ്യോഗിക റെക്കോർഡ് പ്രകാരം സംസ്ഥാനത്തു പലയിടങ്ങളിലും ഉയർന്ന ചൂട് 35 നു 39 °c ഇടയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, മൂന്നാർ ഉൾപ്പെടെയുള്ള മലയോര/ഇടനാട് മേഖലയിൽ രാവിലെ തണുപ്പ് കൂടിയിട്ടുണ്ട്.