ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഒറ്റപ്പെടൽ മനുഷ്യരിൽ ചിലരെ സംബന്ധിച്ച് വളരെ വേദനാജനകമായ അവസ്ഥയാണ്. ജീവികളിലും ഇതുപോലുള്ള അവസ്ഥ ഉണ്ടാകാറുണ്ട്. ഇതിനൊരു മികച്ച ഉദാഹരണം ജപ്പാനിൽ നിന്നെത്തിയിരിക്കുകയാണ്. തെക്കുപടിഞ്ഞാറൻ ജപ്പാനിലെ ഒരു അക്വേറിയത്തിലാണു സംഭവം. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈ അക്വേറിയം കുറച്ചുകാലം അടച്ചിട്ടു. ഇതോടെ സന്ദർശകർ ഇല്ലാതെയായി.

ഫിഷ് ടാങ്കിലുണ്ടായിരുന്ന സൺഫിഷ് വിഭാഗത്തിൽപ്പെടുന്ന മത്സ്യത്തെ ഇത് മാനസികമായി ബാധിച്ചു. മത്സ്യം ഭക്ഷണം കഴിക്കാതെയായി. ഫിഷ് ടാങ്കിന്റെ മൂലകളിൽ ചെന്നിടിച്ച് ദേഷ്യം പ്രകടിപ്പിച്ചു തുടങ്ങി. എന്തോ അസുഖം ബാധിച്ചതാണെന്നായിരുന്നു അക്വേറിയം അധികൃതർ ആദ്യം കരുതിയത്. തുടർന്ന് നിരവധി മരുന്നുകളും പ്രത്യേക ഭക്ഷണങ്ങളുമൊക്കെ സൺഫിഷിനു നൽകി. എന്നാൽ ഫലമൊന്നും ഉണ്ടായില്ല. സന്ദർശകരില്ലാത്തത് മത്സ്യത്തിന്റെ അവസ്ഥയ്ക്കു കാരണമായിരിക്കാമെന്ന് അധികൃതരിൽ ഒരാൾക്ക് തോന്നുകയും അവർ മനുഷ്യരുടെ ചിരിക്കുന്ന കട്ടൗട്ടുകൾ നിരത്തുകയും ചെയ്തു. യൂണിഫോമുകളും അവിടെ തൂക്കിയിട്ടു. പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. സന്ദർശകർ തന്നെ കാണാനെത്തിയതാണെന്ന് കരുതി സൺഫിഷ് ഊർജം വീണ്ടെടുത്തു. ഭക്ഷണം കഴിക്കുകയും ചെയ്തു.

‘ബോണിഫിഷ്’ ഇനത്തിൽപ്പെടുന്നവയാണ് സൺഫിഷ്. മോല മോല എന്നും ഇതറിയപ്പെടാറുണ്ട്. 247 മുതൽ 1000 കിലോവരെ ഭാരമുള്ള ഈ മത്സ്യത്തിന്റെ ശരീരം മറ്റ് മത്സ്യങ്ങളേക്കാൾ വ്യത്യസ്തമാണ്. ഒരു വെടിയുണ്ട പോലെ തോന്നിക്കുന്ന ഇവർ ഉപദ്രവകാരികളല്ല. ജപ്പാനിലും തയ്‌വാനിലും മറ്റും സൺഫിഷിനെ ഭക്ഷണമാക്കാറുണ്ട്.

English Summary:

Lonely Sunfish: Japanese Aquarium's Heartwarming Story of Isolation and Recovery

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com