Activate your premium subscription today
ആലപ്പുഴ∙ മുറിക്കുന്നതിനിടെ മരക്കൊമ്പു വീണു കയ്യൊടിഞ്ഞ് മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു. കുതിരപ്പന്തി വാർഡ് പുത്തൻപറമ്പിൽ അൻസിലാണ് (47) ഒരു മണിക്കൂറോളം താഴെ ഇറങ്ങാനാകാതെ മരത്തിൽ കുടുങ്ങിയത്. ഇന്നലെ വൈകിട്ട് നാലോടെ ആലപ്പുഴ സ്റ്റേഡിയം വാർഡിൽ പ്ലാപ്പറമ്പിൽ അജ്മലിന്റെ
കട്ടപ്പന ∙ വീട്ടുമുറ്റത്തുള്ള മരത്തിൽ ഏണിവച്ച് കയറി ശിഖരം മുറിക്കുകയായിരുന്ന ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റു മരിച്ചു. കാമാക്ഷി നെല്ലിപ്പാറ കിഴക്കേടത്ത് ബിനോയി (47) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ വീടിനു സമീപമായിരുന്നു അപകടം. മുറിച്ചിട്ട ശിഖരം വൈദ്യുതി ലൈനിലേക്കു വീണതോടെ ഷോക്കേറ്റ ബിനോയി താഴെവീഴുകയായിരുന്നു. ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്നു 3നു നെല്ലിപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ: വാഴവര കപ്പിലാംമൂട്ടിൽ കുടുംബാംഗം ഷേർളി. മക്കൾ: ശിൽപ, ശ്രുതി (കട്ടപ്പന സഹകരണ ആശുപത്രി നീതി മെഡിക്കൽ സ്റ്റോർ ജീവനക്കാരി), ഷാരോൺ. മരുമകൻ: ലിൻസ് കല്ലംമാക്കൽ(ഉദയഗിരി).
എല്ലാവർഷവും, ലോകത്ത് ഭീകരതയും പ്രകൃതിദുരന്തങ്ങളും അനുഭവിച്ച മൂന്ന് സ്ഥലങ്ങളിലേക്ക് ഒരു മരത്തിന്റെ വിത്തുകൾ നൽകും. ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ച്, ഫ്രാൻസിലെ പാരിസ്,സ്പെയിനിലെ മഡ്രിഡ്, ബ്രിട്ടനിലെ ലണ്ടൻ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിൽ ഈ മരത്തിന്റെ സന്തതികൾ വളരുന്നു.
റിയാദ് ∙ വംശനാശ ഭീഷണി നേരിടുന്ന നിരവധി വന്യ സസ്യങ്ങളുടെയും കുറ്റിച്ചെടികളുടെയും ആവിർഭാവത്തിന് വടക്കൻ അതിർത്തി പ്രദേശം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവയിൽ ചിലത് ഏതാണ്ട് വംശനാശം സംഭവിക്കുകയും ചെയ്തു.
കൊടുംവനത്തിൽ നിന്നു നാട്ടിലെ ആവാസവ്യവസ്ഥയിലേക്കു രണ്ടു മരങ്ങൾ. നിറംപാലിയും മന്തിപ്പുളിയും നാട്ടിൽ നട്ടുവളർത്താനൊരുങ്ങി വനംവകുപ്പ്. വംശനാശം സംഭവിക്കുന്നതും എണ്ണത്തിൽ കുറവുള്ളതുമായ മരങ്ങൾക്കു സംരക്ഷണം ഒരുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണു മരങ്ങൾ നടുന്നത്.
ചങ്ങനാശ്ശേരിയിൽ എം സി റോഡും റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ബൈപ്പാസിലൂടെയോ കോട്ടയത്തെ ഈരയിൽക്കടവ് റോഡിലൂടെയോ ഒരു തവണയെങ്കിലും സഞ്ചരിച്ചവരാരും ഈ പാതകളുടെ ഭംഗി മറന്നുപോകാനിടയില്ല.
ജൂഡിയൻ മരുഭൂമിയിൽ കണ്ടെത്തിയ ആയിരം വർഷം പഴക്കമുള്ള വിത്തിൽ നിന്ന് മരം വളർത്തിയെടുത്ത് ശാസ്ത്രജ്ഞർ. ബൈബിളിൽ പരാമർശിച്ചിട്ടുള്ളതും ഇപ്പോഴില്ലാത്തതുമായ ഒരു മരമാണിതെന്ന് ശാസ്ത്രജ്ഞർ കരുതുന്നുണ്ട്
ബത്തേരി∙ വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ പാതയോരങ്ങളിൽ മുറിച്ചിട്ടതും കാറ്റിലും മഴയിലും മറിഞ്ഞു വീണതുമായ വിലപിടിപ്പുള്ള വൻമരങ്ങൾ ചിതലെടുത്ത് നശിക്കുന്നു. ജില്ലയിൽ പലയിടത്തായി ഒട്ടേറെ മരങ്ങളാണ് ഇത്തരത്തിൽ കിടക്കുന്നത്. വൻവിലയുള്ള വീട്ടിമരങ്ങൾ അടക്കം ഉപയോഗിക്കാവുന്ന വിധത്തിലുള്ള അളവുകളിലല്ലാതെ വിറകു രൂപത്തിൽ അലക്ഷ്യമായി മുറിച്ചിട്ടത് വലിയ നഷ്ടത്തിനാണ് ഇടയാക്കിയത്. ഡിപ്പോകളിൽ നടക്കുന്ന ലേലത്തിലും തുച്ഛമായ വിലയാണ് പലപ്പോഴും ലഭിക്കുന്നത്. പാതയോരങ്ങളിൽ മുറിച്ചിട്ട മരങ്ങൾ വാഹനങ്ങൾക്കും കാൽനടയാത്രക്കും അപകടക്കെണിയായി മാറിയിട്ടുമുണ്ട്. മരം നീക്കം ചെയ്യുന്നതിലെ നൂലാമാലകളാണ് മരങ്ങൾ മുറിച്ചിട്ടിടത്തു തന്നെ കിടക്കാൻ കാരണം.
പൂക്കളുടെ കാലമാണെങ്കിലും ഓണക്കാലത്ത് കണിക്കൊന്ന പൂക്കുക പതിവുള്ളതല്ല. വിഷുക്കാലമായ മേടത്തിൽ പൂത്തുകൊഴിയേണ്ട കണിക്കൊന്ന ഇപ്പോൾ കാലാവസ്ഥാ വ്യതിയാനം കാരണം ചിങ്ങത്തിലും പൂത്തിരിക്കുകയാണ്.
ഓക്ക് മരങ്ങൾ പരമ്പരാഗതമായി കപ്പൽനിർമാണത്തിൽ ഉപയോഗിച്ചിരുന്നു. കരുത്തുറ്റതും നേർരേഖയിൽ വളരുന്നതുമായ തടിയാണ് ഓക്കിനുള്ളത്. സ്വീഡനിലെ തടാകദ്വീപായ വിസിംഗോയിൽ നൂറുകണക്കിന് ഏക്കർ വ്യാപരിച്ച നിലയിലാണ് ഈ ഓക്കുമരങ്ങൾ സ്ഥിതി ചെയ്യുന്നത്.
Results 1-10 of 419