ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഞാനൊരു പ്രവാസിയാണ്. എന്റെ വീടിന്റെ മതിലിനോടു ചേർന്ന് അയൽവാസി മരം നടുന്നു. ഇതു നിർത്താനെന്താണു വഴി? ആരോടാണു പരാതിപ്പെടേണ്ടത്? അയൽവസ്തുവിൽനിന്ന് എത്രയകലെയാണ് മരം നടേണ്ടത്? ഇതു സംബന്ധിച്ചു നിയമമുണ്ടോ?
- ജോയൽ ജോൺ

  • ഒരാൾക്കു തന്റെ ഭൂമിയിൽ കെട്ടിടനിർമാണച്ചട്ടങ്ങൾക്കും മറ്റും വിധേയമായി നിയമവിരുദ്ധമല്ലാത്ത ഏതു പ്രവർത്തനവും നടത്താം. എന്നാൽ അയൽവസ്തുവിൽ താമസിക്കുന്നവരുടെ ജീവിതത്തെയും ആരോഗ്യത്തെയും ബാധിക്കുന്ന പ്രവർത്തനങ്ങൾ നടത്താൻ പാടില്ല. ഉദാഹരണമായി ഫാക്ടറി, വർക്‌ഷോപ്പ് മുതലായവയിൽനിന്ന് അയൽവാസിക്കുണ്ടാകുന്ന ശബ്ദശല്യമോ അന്തരീക്ഷ മലിനീകരണമോ സംബന്ധിച്ച പരാതികളിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് ഇടപെട്ടു പരിഹാരം കണ്ടെത്താം. അതുപോലെ അതിരു ചേർത്തു മണ്ണെടുക്കുമ്പോൾ അയൽവസ്തുവിനോ അതിലെ ചമയങ്ങൾക്കോ ബലക്ഷയമോ കേടുപാടുകളോ വരുത്താൻ പാടില്ല. അതിരിൽ നിന്ന് എന്തകലം പാലിച്ചു വൃക്ഷങ്ങൾ നടണമെന്നുള്ളതിനു നിയമങ്ങളൊന്നുമില്ല. അങ്ങനെ നിയമമുണ്ടാക്കുന്നതു പ്രായോഗികവുമല്ല. കാരണം ഒരു വൃക്ഷം വച്ചുപിടിപ്പിച്ചാൽ അതെങ്ങനെ വളരും, എന്തു വലുപ്പം വരും, എങ്ങോട്ടാണു ചായുക എന്നൊന്നും പറയാനാവില്ല. വളർന്നു പന്തലിച്ചു വലിയ ശാഖകളായി നിൽക്കുന്ന വൃക്ഷങ്ങൾ സാമാന്യബുദ്ധിയുള്ളവർ അതിരിൽ നടാറില്ല. നട്ടതുകൊണ്ടു മാത്രം തടിയുടെ ഉടമസ്ഥാവകാശം ലഭിക്കണമെന്നില്ല. അതിർത്തിത്തർക്കവും തടിയുടെ ഉടമാവകാശത്തർക്കവും ഉണ്ടാകാറുണ്ട്.   ഇപ്പോഴത്തെ സ്ഥിതിക്ക് അതിരിൽ മരം വച്ചുപിടിപ്പിക്കുന്നത് നിങ്ങൾക്കു ശല്യമാണെന്നു പറയാനാവില്ല. ഏതെങ്കിലും ആൾക്കോ ചമയങ്ങൾക്കോ കൃഷിക്കോ ആപത്ത് വരുത്താനിടയുള്ള, അപകടകരമായ നിലയിലുള്ള വൃക്ഷങ്ങൾ വെട്ടിമാറ്റിക്കിട്ടാൻ നിയമപരമായ  മാർഗങ്ങളുണ്ട്.
English Summary:

Neighbor Planting a Tree Too Close? Know Your Rights!

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT