ADVERTISEMENT

ദുബായ് ∙ ഇന്ത്യക്കാരായ ബ്ലൂ കോളർ ജീവനക്കാർക്ക് ലൈഫ് ഇൻഷുറൻസ് നൽകുന്നതിന് ദുബായ് നാഷനൽ ഇൻഷുറൻസ് കമ്പനിയുമായി ഇന്ത്യൻ കോൺസുലേറ്റ് ധാരണയായി. വർഷം 32 ദിർഹമാണ് പ്രീമിയം. 35,000 ദിർഹത്തിന്റെ പരിരക്ഷ ജീവനക്കാർക്ക് ലഭിക്കും. 

കഴിഞ്ഞ വർഷം മറ്റൊരു കമ്പനിയുമായി ബന്ധപ്പെട്ട് ലൈഫ് ഇൻഷുറൻസ് ഏർപ്പെടുത്തിയിരുന്നു. കമ്പനികളെയും ഇൻഷുറൻസ് സ്ഥാപനത്തെയും തമ്മിൽ സഹകരിപ്പിക്കുന്ന ദൗത്യമാണ് കോൺസുലേറ്റിന്റേത്. ഇൻഷുറൻസ് എടുക്കുന്നത് കമ്പനികളാണ്. കുറഞ്ഞ പ്രീമിയം ആയതിനാൽ, തൊഴിലാളികൾക്ക് ഇത് ഗുണം ചെയ്യുമെന്ന് കോൺസൽ ജനറൽ  സതീഷ്കുമാർ ശിവൻ പറഞ്ഞു. കമ്പനികളിലെ മുഴുവൻ സമയ ജീവനക്കാർക്കാണ് ഇൻഷുറൻസിൽ ചേരാൻ അർഹത. 

ഇൻഷുറൻസിന്റെ സവിശേഷത
∙ കുറഞ്ഞത് 10 പേരെങ്കിലുമുണ്ടെങ്കിൽ ഗ്രൂപ്പ് ഇൻഷുറൻസിൽ ചേരാം
∙ 18 മുതൽ 69 വയസ്സുവരെയുള്ളവർക്കാണ് ഇൻഷുറൻസ് പരിരക്ഷ
∙ 12 മാസത്തേക്കാണ് കാലാവധി. 
യുഎഇ റസിഡൻസി വീസയുള്ളവർക്ക് ലോകത്ത് എവിടെയും ഇൻഷുറൻസിന്റെ പരിരക്ഷ ലഭിക്കും. 
∙ 35000 ദിർഹമാണ് പ്രീമിയം 
∙ സ്വാഭാവിക മരണത്തിന് ഉൾപ്പെടെ എല്ലാ മരണത്തിനും 35000 ദിർഹം ഇൻഷുറൻസ് 
∙ പൂർണമായ അംഗവൈകല്യം സംഭവിക്കുന്നവർക്കും 35000 ദിർഹം ലഭിക്കും. 
∙ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് 12000 ദിർഹം വരെ ലഭിക്കും.

English Summary:

Dubai Indian Consulate has signed an agreement with Dubai National Insurance Company to provide life insurance to Indian blue-collar employees.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com