ടൗൺസ്‌വിൽ ഓസ്‌ട്രേലിയൻ ഇന്ത്യൻ പെന്തക്കോസ്തൽ കോൺഫറൻസ് ഏപ്രിൽ 11 മുതൽ

Mail This Article
ടൗൺസ്‌വിൽ∙ ടൗൺസ്‌വില്ലിൽ നടക്കുന്ന ഓസ്‌ട്രേലിയൻ ഇന്ത്യൻ പെന്തക്കോസ്തൽ കോൺഫറൻസിന്റെ 14–ാം സമ്മേളനത്തിനായുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഏപ്രിൽ 11, 12, 13 തീയതികളിൽ ടൗൺസ്‌വില്ലിൽ വച്ച് നടക്കുന്ന കോൺഫറൻസിന്റെ ഈ വർഷത്തെ ചിന്താവിഷയം ക്രിസ്തുവിൽ തികഞ്ഞവനാവുക (കൊലൊ. 1:28) എന്നതാണ്.
പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ (പള്ളിപ്പാട്), പാസ്റ്റർ തോമസ് ജോർജ് (ഐപിസി ജനറൽ ജോയിന്റ് സെക്ര), സി. ഗ്ലാഡിസ് സ്റ്റെയിൻസ് എന്നിവർ വചനപ്രഘോഷണം നടത്തും. ഐപിസി ഓസ്‌ട്രേലിയ റീജൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ശനിയാഴ്ച പകൽ യുവജനങ്ങൾക്കും സഹോദരിമാർക്കും വേണ്ടിയുള്ള പ്രത്യേക സെഷനുകളോടൊപ്പം മിഷൻ ചലഞ്ച് മീറ്റിങ്ങുകളും ഉണ്ടായിരിക്കും. കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനായി എല്ലാവരുടെയും സഹകരണങ്ങൾ ഭാരവാഹികൾ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ വർഗീസ് ഉണ്ണൂണ്ണി - +61413776925, പാസ്റ്റർ സജിമോൻ സഖറിയ – +61431414352, പാസ്റ്റർ ഏലിയാസ് ജോൺ – +61423804644.