Activate your premium subscription today
ഫരീദാബാദ് (ഹരിയാന) ∙ എള്ളും പൂവും അർപ്പിച്ച്, പിണ്ഡം വച്ചു നീരു കൊടുത്ത ശേഷം സിസ്റ്റർ സരിത ശാന്തിഘട്ടിൽ ചന്ദനയുടെ ചിതയ്ക്കു വലംവച്ചു. പൂജാരി മന്ത്രങ്ങൾ ചൊല്ലുമ്പോൾ ചിതയ്ക്കു തീകൊളുത്തി. ഉള്ളുനിറഞ്ഞ പ്രാർഥനകളിൽ, മക്കളില്ലാത്ത ഒരമ്മയുടെ ദുഃഖം മാഞ്ഞുപോയതിന്റെ സ്നേഹദൃശ്യം. ഫരീദാബാദ് ചാന്ദ്പുരിൽ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹം നടത്തുന്ന കരുണാലയത്തിലെ അന്തേവാസിയായിരുന്നു ബംഗാളിൽനിന്നുള്ള ചന്ദന (66). കാൻസർ രോഗത്തിനു ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു. മൃതദേഹം ഹൈന്ദവാചാരമനുസരിച്ചു സംസ്കരിക്കാൻ കരുണാലയം തീരുമാനിച്ചു. ചന്ദനയുടെ ബന്ധുക്കളാരും അടുത്തില്ല. ഒടുവിൽ, ആ നിയോഗം മദർ സുപ്പീരിയർ സിസ്റ്റർ സരിത തന്നെ ഏറ്റെടുത്തു.
മുതിർന്ന പൗരന്മാർക്ക് ദൈനംദിന ജീവിതത്തിന് ഉതകുന്ന ഒരു തുണയായി മൊബൈൽ ഫോണിന് ഇന്ന് പ്രസക്തിയുണ്ട്. സഹായകമാകുന്ന ആപ്പുകളുംഡിജിറ്റൽ വൈഭവങ്ങളുമൊക്കെ അറിയാൻ ശ്രമിക്കാം. അവ പഠിച്ചെടുക്കാനുള്ള തുറന്ന മനസ്സ് വേണം. വീട്ടുകാർ അത് പ്രോത്സാഹിപ്പിക്കണം. തുണയാകാൻ ഫോൺ അത്യാവശ്യ ഘട്ടങ്ങളിൽ ഓൺലൈൻ ടാക്സിയോ ആംബുലൻസോ
പ്രായമായവരുടെ പരിചരണത്തിന് വിദഗ്ധപരിശീലനം നേടിയ വനിതകൾ പ്രായമായവർക്ക് പരിചരണത്തിന് ആളെ തിരക്കി ഇനി അലയേണ്ട. പരിചരണത്തിനു മാത്രമല്ല, മുതിർന്ന പൗരന്മാരെ ആശുപത്രിയിൽ കൊണ്ടുപോകാനും ബാങ്കിലെത്തിക്കാനുമൊക്കെ സേവനസന്നദ്ധരായി കുടുംബശ്രീ എക്സിക്യൂട്ടീവുകൾ വീട്ടിലെത്തും. 91889 25597 എന്ന നമ്പറിൽ വിളിച്ചാൽ
ഇന്നു ലോക വയോജനദിനം; മുതിർന്ന പൗരർക്കായി ജീവിതത്തിന്റെയത്രയും വിലയുള്ള കടംവീട്ടലുകൾ ഇളംമുറയിൽനിന്ന് ഉണ്ടാവണമെന്നു സ്നേഹസൗമ്യതയോടെ വീണ്ടും ഓർമിപ്പിക്കുന്ന ദിവസം. വയോസൗഹൃദ സമൂഹത്തിലേക്കുള്ള യാത്രയിൽ എവിടെയെത്തിനിൽക്കുന്നു എന്നതിനെക്കുറിച്ച് ആത്മപരിശോധന നടത്താൻ ഈ ദിനം കേരളത്തെ ഓർമിപ്പിക്കുന്നു. ജീവിതസായന്തനത്തിൽ ഒറ്റപ്പെട്ടുപോകുന്നവരിൽ ആത്മവിശ്വാസം ഉറപ്പാക്കി, ആനന്ദഭരിതവും ശാന്തവുമായ ജീവിതം സാധ്യമാക്കുന്നതിനു സർക്കാരിനും സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെങ്കിലും അതെത്രത്തോളം സാധ്യമാകുന്നു എന്ന ചോദ്യത്തിന്റെ ഉത്തരംകൂടി അതിലുണ്ടാവണം.
കേരളത്തിൽ ആയുസ്സിന്റെ ബലം ഏറുകയാണെന്ന് പഠനങ്ങൾ. മുതിർന്ന പൗരന്മാർ രാജ്യത്തിനു മുതൽക്കൂട്ടാണെന്നും പ്രായം ആഘോഷിക്കാനുള്ളതാണെന്നുമുള്ള ചിന്തകളും ശക്തിപ്പെടുകയാണ്. കാലഹരണപ്പെടാത്ത അനുഭവങ്ങൾ അനുഭവ സമ്പത്തിനും കഴിവുകൾക്കും കാലഹരണത്തീയതി ഇല്ലാത്തതിനാൽ പ്രായം വെറും അക്കം മാത്രമാണെന്ന ധാരണ ബലപ്പെടുന്നു.
എൺപത്തേഴാം വയസ്സിലും ഓട്ടവും ചാട്ടവുമൊക്കെ വേണോയെന്ന പലരുടെയും ചോദ്യത്തിനുള്ള മറുപടിയാണു സ്വീഡനിൽ നടന്ന ലോക മാസ്റ്റേഴ്സ് മീറ്റിലെ ജോസഫിന്റെ 3 മെഡൽ നേട്ടം. ഫാക്ടിലെ മുൻ സ്പോർട്സ് ഓഫിസർ തിരുവാണിയൂർ മറ്റത്തിൽ എം.എസ്. ജോസഫാണു 4x400 റിലേയിൽ സ്വർണവും, 4x100 റിലേയിൽ വെങ്കലവും ജാവലിൻ ത്രോയിൽ വെങ്കലവും
മാഡ്രിഡ് ∙ ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തിയെന്നു കരുതപ്പെടുന്ന സ്പെയിനിലെ 117 വയസ്സുകാരിയായ മരിയ ബ്രൻയാസ് അന്തരിച്ചു. ലോകമെമ്പാടുമുള്ള 110 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ കണക്കുകൾ സൂക്ഷിക്കുന്ന ജെറോന്റോളജി റിസർച് ഗ്രൂപ്പ് ആണ് മരിയ ബ്രൻയാസിനെ ഏറ്റവും പ്രായമുള്ള വ്യക്തിയായി കണ്ടെത്തിയത്. 116 വയസ്സുള്ള ജപ്പാനിൽ നിന്നുള്ള ടോമികോ ഇട്ടൂക്ക ആണ് ഇനി ഏറ്റവും പ്രായമുള്ള വ്യക്തി.
ചിന്തിച്ചാൽ ഒരന്തവും ഇല്ലെന്ന് പറയുമെങ്കിലും, ചിന്തിച്ചാൽ ചിലതൊക്കെയുണ്ട് താനും. ചെറുപ്പത്തിന്റെ തിളപ്പിൽ പാറിപ്പറന്നു നടക്കുമ്പോൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ 25 വർഷം കഴിഞ്ഞാൽ എന്താകുമെന്ന്? അതായത്, നാട്ടിൽ നിങ്ങളുടെ ഹൗസിങ് ലോണിന്റെ തിരിച്ചടവ് കഴിയുന്നതിനു മുൻപ് നിങ്ങൾക്ക് എന്തു സംഭവിക്കും? നാളെ എന്തു നടക്കുമെന്ന് ഉറപ്പില്ലാത്തിടത്ത് 25 കൊല്ലം കഴിഞ്ഞുള്ളത് ചോദിച്ചാൽ എന്തു പറയാൻ? ഒരു കാര്യം ഉറപ്പിച്ചു പറയാം, 25 വയസ്സുള്ള ആൾക്ക് 25 കൊല്ലം കൂടി കഴിഞ്ഞാൽ 50 വയസ്സാകും.
ബര്‍ലിന്‍ ∙ ജര്‍മനിയിലെ 1.3 ദശലക്ഷത്തിലധികം പെന്‍ഷന്‍കാര്‍ ജോലിക്ക് പോകുന്നതായി വെളിപ്പെടുത്തല്‍. അതായത് ദാരിദ്യ്രം സഹിക്ക വയ്യാതെ 1.3 ദശലക്ഷത്തിലധികം ആളുകള്‍ വാര്‍ദ്ധക്യത്തിലും ജോലിക്കു പോകാന്‍ നിര്ബന്ധിതരാവുന്നതായിട്ടാണ് വെളിപ്പെടുത്തല്‍.
മാതാപിതാക്കള്‍, പങ്കാളി, സഹോദരങ്ങള്‍, മക്കള്‍ എന്നിവരുടെയെല്ലാം മരണം വലിയ ആഘാതമാണ് ജീവിതത്തില്‍ നല്‍കുക. ഇത് മൂലമുണ്ടാകുന്ന ദുഖഭാരം വര്‍ഷങ്ങളോളം നമ്മെ വേട്ടയാകും. എന്നാല്‍ ഇത്തരം വിയോഗങ്ങള്‍ വളരെ ചെറുപ്പത്തില്‍ തന്നെ അനുഭവിക്കേണ്ട വരുന്നത് നാം പ്രായമാകുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തുമെന്ന്
Results 1-10 of 417