ADVERTISEMENT

എൺപത്തേഴാം വയസ്സിലും ഓട്ടവും ചാട്ടവുമൊക്കെ വേണോയെന്ന പലരുടെയും ചോദ്യത്തിനുള്ള മറുപടിയാണു സ്വീഡനിൽ നടന്ന ലോക മാസ്റ്റേഴ്സ് മീറ്റിലെ ജോസഫിന്റെ 3 മെഡൽ നേട്ടം. ഫാക്ടിലെ മുൻ സ്പോർട്സ് ഓഫിസർ  തിരുവാണിയൂർ മറ്റത്തിൽ എം.എസ്. ജോസഫാണു 4x400 റിലേയിൽ സ്വർണവും, 4x100 റിലേയിൽ വെങ്കലവും  ജാവലിൻ ത്രോയിൽ വെങ്കലവും നേടിയത്.

1994ൽ  ഫാക്ടിൽ നിന്നു സ്പോർട്സ് ഓഫിസറായി വിരമിച്ചെങ്കിലും ഉൗർജം ഒരു തരി പോകാതെ ഇപ്പോഴും ട്രാക്കിൽ സജീവമാണു ജോസഫ്. സ്വീഡനിലെ മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കാനുള്ള ചെലവിലേക്കു ഭാര്യ അമ്മിണി ഒരു ലക്ഷം രൂപ നൽകി.  മക്കളുടെ പിന്തുണ കൂടിയായപ്പോൾ പണത്തിന്റെ കാര്യം ശരിയായി. സ്വീഡനിലെ കഠിന തണുപ്പും  മഴയും വല്ലാതെ വലച്ചെങ്കിലും മെഡൽ നേട്ടത്തിന് അതൊന്നും പ്രശ്നമായില്ലെന്നു ജോസഫ് പറഞ്ഞു.

1957 മുതൽ 1959 വരെ തിരുവിതാംകൂർ യൂണിവേഴ്സിറ്റി വോളിബോൾ താരമായിരുന്നു ജോസഫ്.  മൂന്നു വർഷം സംസ്ഥാനത്തെ പ്രതിനിധീകരിച്ചു ദേശീയ വോളിബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുത്തു. തിരുവിതാംകൂർ യൂണിവേഴ്സിറ്റിയിലെ കളിക്കാരിൽ ഇന്നു ജീവിച്ചിരിക്കുന്നവർ ഒന്നോ രണ്ടോ പേരെയുള്ളൂവെന്നു ജോസഫ് പറയുന്നു. 1982 മുതൽ 35 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുത്തു തുടങ്ങി. സിംഗപ്പൂർ, ചൈന, ബാങ്കോക്ക്, ജപ്പാൻ എന്നിവിടങ്ങളിൽ നടന്ന ഏഷ്യൻ മീറ്റുകളിൽ പങ്കെടുത്തു മെഡലുകളും നേടി. ഹൃദയചികിത്സയ്ക്കു വിധേയനായ ജോസഫിന് മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ആദ്യ ഘട്ടങ്ങളിൽ ഡോക്ടർമാർ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പിന്നീടു ഇതു മയപ്പെടുത്തി. ഇതിനു ശേഷമാണു ലോക് മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുത്തത്. ഇപ്പോഴം ദിവസം  ഒരു മണിക്കൂറാണു വ്യായാമം.

English Summary:

87-Year-Old Sprints Past Age Limits, Wins 3 Medals at World Masters Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com