പ്രതീകാത്മക ചിത്രം (Photo - Shutterstock / SOLOVEVA ANASTASIIA)
Mail This Article
×
ADVERTISEMENT
കൊല്ലം ∙ ഓച്ചിറ പരബ്രഹ്മ ക്ഷേത്രം അഗതിമന്ദിരത്തിലെ അന്തേവാസി പരബ്രഹ്മ ആശുപത്രിയിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. ശൂരനാട് സ്വദേശി പരമു (81) ആണ് മരിച്ചത്. വർഷങ്ങളായി ക്ഷേത്ര അഗതിമന്ദിരത്തിൽ കഴിയുകയായിരുന്നു. ഇന്നു രാവിലെ 6.30 ന് ഭക്ഷണവുമായി ജീവനക്കാരനെത്തിയപ്പോൾ മുറി തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വയോധികനെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
രോഗങ്ങളെ തുടർന്ന് ഒരാഴ്ച്ചയായി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ ചികിത്സയിലായിരുന്നു പരമു. സംഭവത്തിൽ ഓച്ചിറ പൊലീസ് കേസെടുത്തു. ക്ഷേത്രജീവനക്കാരൻ പണം വാങ്ങിയതിനു ക്ഷേത്ര ഭരണസമിതിക്ക് പരമു പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ജീവനക്കാരനെ സസ്പെൻഡ് ചെയ്തിരുന്നു.
English Summary:
Suicide at Ochira Parambrahma Hospital: An 81-year-old man residing in the Parambrahma Temple old age home and undergoing treatment at the hospital was found dead by hanging.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.