ADVERTISEMENT

പ്രായമായവർക്ക് പരിചരണത്തിന് ആളെ തിരക്കി ഇനി അലയേണ്ട. പരിചരണത്തിനു മാത്രമല്ല, മുതിർന്ന പൗരന്മാരെ ആശുപത്രിയിൽ കൊണ്ടുപോകാനും ബാങ്കിലെത്തിക്കാനുമൊക്കെ സേവനസന്നദ്ധരായി കുടുംബശ്രീ എക്സിക്യൂട്ടീവുകൾ വീട്ടിലെത്തും. 91889 25597 എന്ന നമ്പറിൽ വിളിച്ചാൽ മതി. 
കുടുംബശ്രീ കെ 4 കെയർ പദ്ധതിയുടെ ഭാഗമായി വിദഗ്ധ പരിശീലനം ലഭിച്ച വനിതകളാണ് വയോജനങ്ങളുടെയും രോഗികളുടെയും പരിചരണത്തിനു സജ്ജരായിരിക്കുന്നത്. എല്ലാ ജില്ലകളിലും ഇവരുടെ സേവനം ലഭ്യമാണ്.

24 മണിക്കൂർ സേവനം
വയോജനങ്ങൾ, കിടപ്പു രോഗികൾ, ഭിന്നശേഷിക്കാർ, നവജാത ശിശുക്കൾ എന്നിവരുടെ പരിചരണം, പ്രസവാനന്തര പരിചരണം തുടങ്ങി വിവിധ മേഖലകളിലാണ് ഇവരുടെ സേവനം ലഭ്യമാകുന്നത്. ഇതിനായി സംസ്ഥാനതല കോൾ സെന്റർ സംവിധാനം പ്രവർത്തിക്കുന്നു. ഒരു മണിക്കൂർ മുതൽ ദിവസ, മാസ അടിസ്ഥാനത്തിൽ വരെ സേവനം ലഭിക്കും. ചെലവഴിക്കേണ്ടി വരുന്ന സമയം, പരിചരിക്കേണ്ട വ്യക്തിയുടെ സ്ഥിതി എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതിഫലം. ആവശ്യപ്പെടുന്ന സമയത്ത് ജില്ലയിൽ കെയർ എക്സിക്യൂട്ടീവ് ലഭ്യമല്ലെങ്കിൽ അടുത്ത ജില്ലയിൽ നിന്നും കെയർ എക്സിക്യൂട്ടീവുകളെ കണ്ടെത്തി നൽകുമെന്ന പ്രത്യേകതയുമുണ്ട്.

kudumbasree-image

പരിശീലനം നേടി 500 പേർ
ജനുവരിയിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി 500ൽ അധികം പേർക്ക് പരിശീലനം ലഭിച്ചു. ഇവരിൽ 300 പേർക്ക് ഇതിനകം തൊഴിൽ ലഭിച്ചതായി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എ.ഗീത പറഞ്ഞു. ഇവർക്ക് നിശ്ചിത യൂണിഫോമും നൽകിയിട്ടുണ്ട്. സുരക്ഷ പരിഗണിച്ച് ഇവർ ജോലി ചെയ്യുന്ന വീടുകളെ സംബന്ധിച്ച വിവരങ്ങൾ കുടുംബശ്രീ സിഡിഎസുകൾ വഴി ശേഖരിക്കും. 6 മാസത്തിനകം ആയിരം പേർക്ക് പരിശീലനം നൽകി ഈ രംഗത്ത് തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും കുടുംബശ്രീ അറിയിച്ചു.

English Summary:

Elder Care Crisis Solved? Kudumbashree's K4 Care Offers Affordable In-Home Help

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com