Activate your premium subscription today
ഹെപ്പറ്റൈറ്റിസ് എ വൈറസിന് ഒരു പ്രത്യേകതയുണ്ട്. മലിനജലത്തിൽ അതു മാസങ്ങളോളം നശിക്കാതെ കിടക്കും. വിസർജ്യത്തിലൂടെ പുറത്തുവരുന്ന വൈറസ് വെള്ളത്തിൽ കലരും. പിന്നീട് എപ്പോഴെങ്കിലും ഈ വെള്ളം ഒരാളുടെ ഉള്ളിൽ ചെല്ലുമ്പോൾ രോഗമുണ്ടാക്കും; അതു ചിലപ്പോൾ മാസങ്ങൾക്കു ശേഷമാകാം. മേൽപ്പറഞ്ഞ സംഭവങ്ങളിൽനിന്ന് ഒരു കാര്യം വ്യക്തം: ഹെപ്പറ്റൈറ്റിസ് എ വൈറസ് ബാധയ്ക്കുള്ള കാരണം മലിനജലത്തിന്റെ ഉപയോഗമാണ്. വൈറസ് ബാധയുണ്ടാകുന്ന 99% പേർക്കും രോഗം ഗുരുതരമാകില്ല. 0.5 ശതമാനത്തിൽ താഴെ മാത്രമാണു മരണം. പ്രായക്കൂടുതലുള്ളവരിൽ മരണനിരക്കു കൂടും. ഹെപ്പറ്റൈറ്റിസ് രോഗബാധിതരുടെ എണ്ണവും മരണവും 2024ൽ മുൻവർഷങ്ങളേക്കാൾ കൂടുതലാണെന്നു കണക്കുകളിൽനിന്നു വ്യക്തം. 2020, 2021 വർഷങ്ങളിൽ കോവിഡ് സാഹചര്യമായതിനാൽ മറ്റു പല രോഗങ്ങളും പിടിപെടാനുള്ള സാധ്യത കുറവായിരുന്നു. ആരോഗ്യവകുപ്പിന്റെ ഫോക്കസ് കോവിഡിലായതിനാൽ ആ വർഷങ്ങളിൽ മറ്റു രോഗങ്ങൾ കൃത്യമായി പരിശോധിക്കാനോ റിപ്പോർട്ട് ചെയ്യാനോ സാധിച്ചോ എന്നും സംശയം. ഈ വർഷം രോഗം ഇത്രയധികം പകരാനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചു
മലയിൻകീഴ് ∙ ജലഅതോറിറ്റിയുടെ പൈപ്ലൈൻ പൊട്ടിയതിനെ തുടർന്ന് വെള്ളം സമീപത്തെ വീടിനുള്ളിലേക്ക് ഇരച്ചുകയറി. വിവരം അറിയിച്ചിട്ടും വാൽവ് അടയ്ക്കാൻ ജലഅതോറിറ്റി 2 മണിക്കൂർ വൈകിയത് ദുരിതത്തിന്റെ വ്യാപ്തി കൂട്ടി. മലയിൻകീഴ് അണപ്പാട് അശ്വതി ഭവനിൽ ആർ.ബാബുവിന്റെ വീട്ടിലേക്കാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വെള്ളം
പാലക്കാട് ∙ നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മൂത്താന്തറയിൽ നിർമിച്ച 23 ലക്ഷം ലീറ്റർ ശേഷിയുള്ള ഉന്നതതല ശുദ്ധജല സംഭരണി 2 വർഷത്തിലധികമായിട്ടും ഉപയോഗിക്കാതെ ജല അതോറിറ്റി. നഗരത്തിലെ ശുദ്ധജല വിതരണം കൂടുതൽ സുഗമമാക്കാൻ ഉപകരിക്കുന്ന ടാങ്ക് സാങ്കേതികത്വത്തിന്റെ മറപറ്റിയാണ് ജല അതോറിറ്റി ഉപയോഗശൂന്യമാക്കി
കൂത്തുപറമ്പ് ∙ നഗരമധ്യത്തിലെ സ്പെഷൽ സബ് ജയിലിന് സുരക്ഷാ ഭീഷണി ഉയർത്തി ഉപയോഗശൂന്യമായ ജലസംഭരണി. ജയിലിന്റെ കൂറ്റൻ സുരക്ഷാ മതിലിനോട് ചേർന്നാണ് ഏണിപ്പടികളോടുകൂടിയ പഴയ ജലസംഭരണി. ജയിലിലേക്ക് ലഹരി വസ്തുക്കൾ എറിഞ്ഞു കൊടുത്തതിന് കേസും അറസ്റ്റും ഉണ്ടായ പശ്ചാത്തലത്തിലാണ് ഇത് വീണ്ടും ചർച്ചയായത്. ഇതുവഴിയാണോ ലഹരി
ആലുവ∙ ചൂർണിക്കര പഞ്ചായത്തിലെ ഉയർന്ന പ്രദേശമായ പള്ളിക്കുന്നിൽ അനുഭവപ്പെടുന്ന രൂക്ഷമായ ജലക്ഷാമം പരിഹരിക്കാൻ 6 മാസം മുൻപു നിർമാണം ആരംഭിച്ച 2 വാട്ടർ ടാങ്കുകളും പൂർത്തിയായില്ല. ഒരെണ്ണം പണി പകുതിയായി നിൽക്കുന്നു. മറ്റൊന്ന് അടിത്തറയ്ക്കു കുഴിയെടുത്ത ശേഷം മുന്നോട്ടു നീങ്ങിയില്ല. അൻവർ സാദത്ത് എംഎൽഎയുടെ
എടപ്പാൾ ∙ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിലേക്ക് ജലവിതരണം നടത്തുന്നതിനുള്ള ടാങ്കുകളുടെ നിർമാണം പുരോഗമിക്കുന്നു. വട്ടംകുളം, എടപ്പാൾ, നന്നംമുക്ക്, ആലങ്കോട് പഞ്ചായത്തുകളിലേക്ക് ജലവിതരണം നടത്തുന്നതിനുള്ള കൂറ്റൻ ടാങ്കുകളുടെ നിർമാണമാണ് കണ്ടനകം കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്
കടങ്ങോട്∙ പഞ്ചായത്തിലെ തെക്കുമുറി മുല്ലപ്പള്ളി കുന്നിലെ കൂറ്റൻ ജലസംഭരണി അപകടാവസ്ഥയിൽ. ഇതോടെ പരിസരവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി.40,000 ലീറ്റർ സംഭരണശേഷിയുള്ള ടാങ്കിന് 35 വർഷത്തിലേറെ പഴക്കമുണ്ട്. സംഭരണിയുടെ വശങ്ങളും സംരക്ഷണഭിത്തിയും വിള്ളൽ സംഭവിച്ച് ഏതു നിമിഷവും തകരുമെന്ന നിലയിലാണ്. ഈ മേഖലയിലെ
ഇരിങ്ങാലക്കുട∙ കുരിശങ്ങാടിയിലുള്ള കാലപ്പഴക്കം വന്ന ജലസംഭരണി സാങ്കേതിക അനുമതി ലഭിച്ചാൽ രണ്ടാഴ്ചയ്ക്കുള്ളിൽ പൊളിച്ചുനീക്കുമെന്നു വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. നഗരസഭയുടെ സ്ഥലത്ത് 1948ൽ സ്ഥാപിച്ച ഇരുമ്പ് ജലസംഭരണി തൂണുകൾ ദ്രവിച്ച് ഏതുസമയവും നിലംപൊത്താമെന്ന സ്ഥിതിയിലാണ്. ടാങ്ക് ഒഴിവാക്കണമെന്ന്
കുറുപ്പം പടി ∙ മുടക്കുഴ പഞ്ചായത്തിലെ പ്രളയക്കാട് കുടിവെളള പദ്ധതിയുടെ 10000 ലീറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക് തകർന്നത് മാറ്റി സ്ഥാപിച്ചു. ജില്ലാ പഞ്ചായത്തിന്റെയും മുടക്കുഴ പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് 2022 ഫെബ്രുവരിയിലാണു കമ്മിഷൻ ചെയ്തത്. രണ്ടു ടാങ്കുകളിൽ ഒന്നാണ് കഴിഞ്ഞ 14ന് നെടുകെ പിളർന്നത്. 100
മൂന്നാർ∙ ദേവികുളം പഞ്ചായത്തിലെ കുണ്ടള സാൻഡോസ് ഗോത്രവർഗ കോളനിക്കാരുടെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. കോളനിയിലെ 101 കുടുംബങ്ങളിലാണ് സംഭരണികൾ സ്ഥാപിച്ച് പഞ്ചായത്ത് നേരിട്ടു ശുദ്ധജലമെത്തിക്കുന്നത്. കോളനിയിൽനിന്നു 4 കിലോമീറ്റർ ദൂരത്തുള്ള നെടുങ്ങാടുള്ള
Results 1-10 of 16