Activate your premium subscription today
Friday, Mar 28, 2025
ജറുസലം ∙ വടക്കൻ ഗാസയിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ ഹമാസ് വക്താവ് അബ്ദുൽ ലത്തീഫ് അൽ ഖനൗ കൊല്ലപ്പെട്ടു. ജബാലിയയിൽ ഹനൗവിന്റെ ടെന്റിനുനേരെയായിരുന്നു ആക്രമണം. ഗാസ സിറ്റിയിൽ മറ്റൊരു ആക്രമണത്തിൽ ഒരു കുടുംബത്തിലെ 4 കുട്ടികളടക്കം 6 പേരും കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച ഹമാസിന്റെ മുതിർന്ന നേതാക്കളായ 2 പേരും കൊല്ലപ്പെട്ടിരുന്നു. ഒരു വർഷത്തിനിടെ ഹമാസിന്റെ ഉന്നത രാഷ്ട്രീയ സമിതിയിലെ 20 അംഗങ്ങളിൽ 11 പേരെയും ഇസ്രയേൽ കൊലപ്പെടുത്തി.
ജറുസലം ∙ ഗാസ സിറ്റിയുടെ സെയ്തൂൻ, ടെൽ അൽ ഹവ എന്നീ മേഖലകളിലും പലസ്തീൻകാരോട് ഒഴിയാൻ ആവശ്യപ്പെട്ട ഇസ്രയേൽ സൈന്യം, 24 മണിക്കൂറിനിടെ നടത്തിയ ബോംബാക്രമണങ്ങളിൽ 38 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഈ മാസം 18ന് ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചശേഷം 1.42 ലക്ഷം പലസ്തീൻകാരെ ഒഴിപ്പിച്ചെന്ന് യുഎൻ ജീവകാരുണ്യ ഏജൻസി അറിയിച്ചു.
ഗാസ∙ ഇസ്രയേൽ – ഗാസ യുദ്ധം കനക്കുന്നതിനിടെ ഹമാസിനെതിരെ പ്രതിഷേധവുമായി പലസ്തീൻകാർ. വടക്കൻ ഗാസയിലെ ബെയ്ത്ത് ലഹിയ മേഖലയിലാണു നൂറുകണക്കിനു പലസ്തീന്കാർ പ്രതിഷേധവുമായെത്തിയത്. ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് പിൻവാങ്ങണമെന്നുമാണ് ആവശ്യം. വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് ഹമാസിനെതിരായ പലസ്തീൻ ജനതയുടെ പ്രതിഷേധം.
ജറുസലം ∙ ഓസ്കർ പുരസ്കാരം നേടിയ ഡോക്യുമെന്ററി ‘നോ അദർ ലാൻഡി’ന്റെ സംവിധായകരിലൊരാളായ ഹംദാൻ ബലാലിനെ അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രയേലി കുടിയേറ്റക്കാർ മർദിച്ചു. തലയ്ക്കു പരുക്കേറ്റ ബലാലിനെ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തു.ഹെബ്രോണിലെ സുസ്യ ഗ്രാമത്തിൽ തിങ്കളാഴ്ച വൈകിട്ടാണു മുഖംമൂടി ധരിച്ച 2 ഡസനോളം കുടിയേറ്റക്കാർ വീടുകൾ ആക്രമിച്ചത്. പിന്നാലെയെത്തിയ സൈന്യം ബലാൽ അടക്കം 3 പലസ്തീൻകാരെ പിടിച്ചുകൊണ്ടുപോയി.
ജറുസലം ∙ ഗാസയിൽ ബോംബാക്രമണം തുടരുന്നതിനിടെ, കൂടുതൽ പ്രദേശങ്ങളിൽനിന്ന് പലസ്തീൻകാരോട് ഒഴിയാൻ ഇസ്രയേൽ സൈന്യം ഉത്തരവിട്ടു. 24 മണിക്കൂറിനിടെ 23 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ജബാലിയ, ബെയ്ത്ത് ലാഹിയ, ബെയ്ത്ത് ഹനൂൻ, ഷെജയ്യ, തെക്കൻ ഗാസയിലെ ഖാൻ യൂനിസ്, റഫ എന്നിവിടങ്ങളിൽനിന്നാണ് ഒഴിപ്പിക്കുന്നത്. യുദ്ധത്തിൽ തകർന്ന ഈ പ്രദേശങ്ങളിലേക്ക് ജനുവരിയിൽ തിരിച്ചെത്തിയ ലക്ഷക്കണക്കിനു പലസ്തീൻകാർ താൽക്കാലിക പാർപ്പിടകേന്ദ്രങ്ങളിലാണു താമസിക്കുന്നത്.
വത്തിക്കാൻ സിറ്റി ∙ വിദേശയാത്ര കഴിഞ്ഞു മടങ്ങിവരുന്നതുപോലെയായിരുന്നു ആ വരവ്; വത്തിക്കാൻ സിറ്റിയിലൂടെ നേരെ സെന്റ് മേരി മേജർ ബസിലിക്കയിലേക്ക്. വിദേശത്തുനിന്നു മടങ്ങിയെത്തുമ്പോഴെല്ലാം ഓടിയെത്താറുള്ള മാതാവിന്റെ അരികിലേക്കുള്ള ആ വരവ് അഞ്ച് ആഴ്ചത്തെ ആശുപത്രിവാസം കഴിഞ്ഞാണെന്ന് ഓർമിപ്പിച്ചത് മൂക്കിൽ
കയ്റോ ∙ ഹൂതികൾ ഇന്നലെ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം ചെറുത്തതായി ഇസ്രയേൽ അറിയിച്ചു. ഇന്നലെ രാവിലെ മധ്യ ഇസ്രയേലിൽ ഉടനീളം മിസൈൽ മുന്നറിയിപ്പു സൈറൺ മുഴങ്ങി. അതിർത്തി കടന്നു പ്രവേശിക്കുംമുൻപ് ഇസ്രയേൽ സൈന്യം മിസൈലുകൾ തകർത്തു. യുഎസ്എസ് ഹാരി ട്രൂമാൻ അടക്കം അമേരിക്കൻ യുദ്ധക്കപ്പലുകൾക്കു നേരെയും ഹൂതികൾ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. യെമനിൽ യുഎസ് വ്യോമാക്രമണം തുടരുകയാണ്.
വത്തിക്കാൻ∙ ഗാസയിൽ ഇസ്രയേൽ നടത്തുന്ന ബോംബാക്രമണം അവസാനിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഗാസ മുനമ്പിൽ ഇസ്രയേൽ ബോംബാക്രമണം പുനരാരംഭിച്ചതിൽ താൻ ദുഃഖിതനാണെന്ന് പറഞ്ഞ മാർപാപ്പ, അടിയന്തരമായി ആയുധങ്ങൾ താഴെവച്ച് സമാധാന ചർച്ച പുനരാരംഭിക്കാനുള്ള ധൈര്യം കാണിക്കണമെന്നും ആവശ്യപ്പെട്ടു. റോമിലെ ആശുപത്രിവിടും
വ്യാഴാഴ്ച തെക്കൻ ഗാസയിലെ വ്യോമാക്രമണത്തിൽ ഹമാസിന്റെ സൈനിക ഇന്റലിജൻസ് തലവൻ ഒസാമ തബാഷിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സേന അറിയിച്ചു. ഹമാസ് ഗ്രൂപ്പിന്റെ നിരീക്ഷണ, ദൗത്യ യൂണിറ്റിന്റെ തലവൻ കൂടിയാണ് ഒസാമ തബാഷ്. ഇസ്രയേൽ സേനയുടെ പ്രസ്താവനയോട് ഹമാസ് പ്രതികരിച്ചിട്ടില്ല.
പാരിസ് ∙ ഗാസയിൽ വെടിനിർത്തൽ ഉടനടി നടപ്പാക്കണമെന്ന് ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ആഹ്വാനം ചെയ്തു. ഇസ്രയേൽ സൈന്യം ഗാസ മേഖലയിൽ വീണ്ടും ആക്രമണം ആരംഭിച്ചതിനു പിന്നാലെയാണ് മന്ത്രിമാരുടെ സംയുക്ത പ്രസ്താവന. ജനുവരി 19 ലെ വെടിനിർത്തൽ കരാറിനു ശേഷമുള്ള ശാന്തതയെ തകർത്തുകൊണ്ടാണ് പ്രദേശത്ത് ഇസ്രയേൽ ആക്രമണം നടക്കുന്നത്.
Results 1-10 of 1121
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.