വെസ്റ്റ് ബാങ്കിൽ പലസ്തീൻ വീടുകൾക്കുനേരെ ആക്രമണം; ഓസ്കർ ജേതാവായ പലസ്തീൻ സംവിധായകന് മർദനം, അറസ്റ്റ്

Mail This Article
ജറുസലം ∙ ഓസ്കർ പുരസ്കാരം നേടിയ ഡോക്യുമെന്ററി ‘നോ അദർ ലാൻഡി’ന്റെ സംവിധായകരിലൊരാളായ ഹംദാൻ ബലാലിനെ അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രയേലി കുടിയേറ്റക്കാർ മർദിച്ചു. തലയ്ക്കു പരുക്കേറ്റ ബലാലിനെ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തു.ഹെബ്രോണിലെ സുസ്യ ഗ്രാമത്തിൽ തിങ്കളാഴ്ച വൈകിട്ടാണു മുഖംമൂടി ധരിച്ച 2 ഡസനോളം കുടിയേറ്റക്കാർ വീടുകൾ ആക്രമിച്ചത്.
പിന്നാലെയെത്തിയ സൈന്യം ബലാൽ അടക്കം 3 പലസ്തീൻകാരെ പിടിച്ചുകൊണ്ടുപോയി.സൈന്യത്തിനുനേരെ കല്ലെറിഞ്ഞതിനാണ് അറസ്റ്റ് എന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം.വെസ്റ്റ്ബാങ്കിലെ ഇസ്രയേലി കുടിയേറ്റം പ്രമേയമായ നോ അദർ ലാൻഡിനു രണ്ടാഴ്ച മുൻപാണ് ഓസ്കർ പുരസ്കാരം ലഭിച്ചത്.