Activate your premium subscription today
Saturday, Mar 29, 2025
മയാമി (യുഎസ്) ∙ യുഎസിൽനിന്ന് 5.32 ലക്ഷം പേരെക്കൂടി നാടുകടത്തുന്നു. ഒരു മാസത്തിനുള്ളിൽ തീരുമാനം നടപ്പാക്കിയേക്കുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നീ രാജ്യങ്ങളിൽനിന്ന് 2022 ഒക്ടോബറിനു ശേഷം എത്തിയവർക്കു നൽകിയിരുന്ന താൽക്കാലിക നിയമ പരിരക്ഷ പിൻവലിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. ഏപ്രിൽ 24ന് അല്ലെങ്കിൽ ഫെഡറൽ റജിസ്റ്ററിൽ നോട്ടിസ് പ്രസിദ്ധീകരിച്ചു 30 ദിവസത്തിനകം ഇതു പ്രാബല്യത്തിലാകും. 2 വർഷം യുഎസിൽ താമസിക്കാനും ജോലി ചെയ്യാനുമാണ് ഇവർക്ക് അനുമതി നൽകിയിരുന്നത്.
പാരിസ് ∙ 303 ഇന്ത്യക്കാരുമായി യുഎഇയിൽ നിന്നു നിക്കരാഗ്വയിലേക്കു പോയ വിമാനം മനുഷ്യക്കടത്തു സംശയിച്ച് ഫ്രാൻസിൽ തടഞ്ഞ സംഭവത്തിൽ ഇന്ത്യൻ എംബസി ഇടപെട്ടു. സ്ഥലത്തെത്തിയ എംബസി ഉദ്യോഗസ്ഥർ യാത്രക്കാർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്നു വ്യക്തമാക്കി. റുമാനിയ ആസ്ഥാനമായ ലെജൻഡ് എയർലൈൻസിന്റെ വിമാനമാണ് പാരിസിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള വത്രി വിമാനത്താവളത്തിൽ വ്യാഴാഴ്ച പിടിച്ചിട്ടത്.
മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം നേടിയ നിക്കരാഗ്വയിൽ നിന്നുള്ള ഷീനിസ് പലാസിയോസ സമൂഹ മാധ്യമങ്ങളിലെ മിന്നും താരം. ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയ സജീവമായ ഷീനിസിന് ഇൻസ്റ്റാഗ്രാമിൽ 5 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. 2000-ൽ ജനിച്ച ഷീനിസ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്. കായിക പ്രേമി
മെക്സിക്കോ സിറ്റി ∙ നിക്കരാഗ്വയിലെ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ നിശിത വിമർശകനായ കത്തോലിക്കാ ബിഷപ് റൊളാൻഡോ അൽവാരസിന് 26 വർഷം ജയിൽശിക്ഷ. സർക്കാരിനെ വിമർശിച്ചതിനു ദേശദ്രോഹക്കുറ്റം ചുമത്തി കഴിഞ്ഞ ഓഗസ്റ്റിൽ അറസ്റ്റ് ചെയ്തു
മനാഗ്വ (നിക്കരാഗ്വ) ∙ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ പ്രവർത്തനം നിരോധിച്ച നിക്കരാഗ്വ സർക്കാർ 18 കന്യാസ്ത്രീകളെ അതിർത്തി കടത്തി കാൽനടയായി കോസ്റ്ററിക്കയിലേക്ക് അയച്ചു. പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ | Missionaries of Charity | Manorama News
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.