ADVERTISEMENT

മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം നേടിയ നിക്കരാഗ്വയിൽ നിന്നുള്ള ഷീനിസ് പലാസിയോസ സമൂഹ മാധ്യമങ്ങളിലെ മിന്നും താരം. ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയ സജീവമായ ഷീനിസിന് ഇൻസ്റ്റാഗ്രാമിൽ  5 ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. 2000-ൽ ജനിച്ച ഷീനിസ്  മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്. ‌ കായിക പ്രേമി കൂടിയായ ഷീനിസ്  യൂണിവേഴ്സിറ്റിക്ക് വേണ്ടി വോളിബോൾ കളിച്ചിട്ടുണ്ട്. 2016-ൽ മിസ് ടീൻ നിക്കരാഗ്വ കിരീടം നേടിയതോടെയാണ് 2ഷീനിസ് പലാസിയോസ സൗന്ദര്യമത്സരത്തിൽ അരങ്ങേറ്റം കുറിച്ചത്. 2020ലെ മിസ് വേൾഡ് നിക്കരാഗ്വയും വിജയിച്ചിട്ടുണ്ട്. 2022-ൽ പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽ നടന്ന മിസ് വേൾഡ് 2021 മത്സരത്തിലും നിക്കരാഗ്വയെ പ്രതിനിധീകരിച്ചു. 

ഷീനിസ് പലാസിയോസ Image Credit:X/Telemundo
ഷീനിസ് പലാസിയോസ Image Credit:X/Telemundo

കഴിഞ്ഞ ദിവസം നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ  23 കാരിയായ ഷീനിസ് പലാസിയോസ കിരീടം നേടിയതോടെ പുതുചരിത്രമാണ് പിറന്നത്. ഇതാദ്യമായിട്ടാണ് നിക്കരാഗ്വയിൽ നിന്നുള്ള ഒരാൾ മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം നേടുന്നന്നത്. ഇതിനു പുറമെ ഇത്തവണ ട്രാൻസ്ഡെന്ററുകൾ, പ്ലെസ് സൈസ് മോഡൽ, അമ്മമാർ തുടങ്ങിയവരും റാംപിലെത്തിയിരുന്നു.

ഷീനിസ് പലാസിയോസ Image Credit:X/Telemundo
ഷീനിസ് പലാസിയോസ Image Credit:X/Telemundo
English Summary:

Nicaragua’s Sheynnis Palacios is Miss Universe 2023. Who is she?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com