Activate your premium subscription today
അമരാവതി∙ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷനുമായ ജഗൻ മോഹൻ റെഡ്ഡിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് ഗുണ്ടൂർ പൊലീസ്. ടിഡിപി എംഎൽഎ രഘുരാമ കൃഷ്ണ രാജുവിന്റെ പരാതിയിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ജഗന് പുറമെ ആന്ധ്രാ പൊലീസിന്റെ സിഐഡി വിഭാഗം
ന്യൂഡൽഹി ∙ ബിഹാറിനു പ്രത്യേകപദവിയോ പ്രത്യേക സാമ്പത്തിക പാക്കേജോ വേണമെന്ന ജനതാദൾ–യു (ജെഡിയു) പ്രമേയം ബിജെപിക്ക് തലവേദനയാകും. ആവശ്യം പ്രധാനമന്ത്രിയോട് നേരിട്ട് ഉന്നയിക്കാനാണു ഇന്നലെ ചേർന്ന ജെഡിയു ദേശീയ നിർവാഹക സമിതി തീരുമാനിച്ചത്. ഏതെങ്കിലും സംസ്ഥാനത്തിന് ഇനി പ്രത്യേക പദവി അനുവദിക്കാനാവില്ലെന്നാണ് ബിജെപിയുടെ നിലപാട്.
ന്യൂഡൽഹി ∙ ഡപ്യൂട്ടി സ്പീക്കർ പദവി ഇത്തവണയും ഒഴിച്ചിടണോ അതോ പ്രതിപക്ഷത്തിന്റെ ആവശ്യത്തിനു വഴങ്ങണോ എന്നതാണ് ബിജെപിയിലെ ആലോചന. ഡപ്യൂട്ടി സ്പീക്കർ പദവിയിൽ താൽപര്യമില്ലെന്ന് എൻഡിഎയിലെ പ്രബല ഘടകകക്ഷികളായ ടിഡിപിയും ജെഡിയുവും വ്യക്തമാക്കിയിട്ടുണ്ട്. ഡപ്യൂട്ടി സ്പീക്കർ വേണമെന്ന് സ്പീക്കർ ഓം ബിർല നിലപാടെടുത്തതായും സൂചനയുണ്ട്.
അമരാവതി ∙ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കനത്ത തോൽവിക്കു പിന്നാലെ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിക്കെതിരെ പുതിയ ആരോപണം. രുഷികൊണ്ടയിലെ ആഡംബര സൗധത്തിന്റെ നിർമാണം വിവാദമായതിനു പിന്നാലെയാണ് മുഖ്യമന്ത്രിയായിരുന്നപ്പോൾ ജഗൻ മോഹൻ റെഡ്ഡി സുരക്ഷയ്ക്കായി വൻ തുക ചെലവഴിച്ചിരുന്നെന്ന ആരോപണം ടിഡിപി ഉയർത്തിയത്.
സസ്പെൻസുകളോ സർപ്രൈസുകളോ ഒന്നും അധികം എടുത്തുപറയാനില്ലാതെയായിരുന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം മന്ത്രിസഭ സത്യപ്രതിജ്ഞയ്ക്കെത്തിയത്. മിക്കവരും മന്ത്രിസഭയിലെ പരിചിത മുഖങ്ങൾ. എന്നാൽ സഹമന്ത്രിമാരുടെ പട്ടികയിലേക്ക് വന്നപ്പോൾ വെള്ള ഷർട്ടും കടുംനിറത്തിലുള്ള ഓവർകോട്ടും ധരിച്ച് ഘനഗംഭീര സ്വരത്തിൽ ഓക്സഫഡ് ഇംഗ്ലിഷിൽ സത്യപ്രതിജ്ഞ ചെയ്ത് ഒരാൾ. മോദിയുടെ മൂന്നാം സർക്കാരിനെ താങ്ങിനിർത്തുന്ന ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടിയുടെ എംപി ഡോ. പെമ്മസാനി ചന്ദ്രശേഖർ. മന്ത്രിസഭയിൽ പുതുമുഖമാണെങ്കിലും തിരഞ്ഞെടുപ്പു പ്രചാരണ സമയത്തുതന്നെ പെമ്മസാനി വാർത്തകളിൽ ഇടംനേടിയിരുന്നു. കൃത്യമായി പറഞ്ഞാൽ നാമനിർദേശ പത്രിക സമർപ്പിച്ച അന്നുമുതൽ. അതെങ്ങനെയെന്നല്ലേ? എടുത്തുപറയാൻ തക്ക രാഷ്ട്രീയ പാരമ്പര്യമോ ക്രിമിനൽ കേസുകളുടെ എണ്ണമോ കൊണ്ടല്ല, മറിച്ച് തിരഞ്ഞെടുപ്പിലെ ഏറ്റവും ധനികനായ സ്ഥാനാർഥി എന്ന ‘തലക്കന’ത്തിലാണ് പെമ്മസാനി സ്ഥാനാർഥിനിരയിൽ പേരെടുത്തത്. തന്റെ കന്നിയങ്കത്തിൽ തന്നെ ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എംപിയായി ലോക്സഭയിൽ എത്തിയ അദ്ദേഹം ഇപ്പോഴിതാ മോദി മന്ത്രിസഭയിലും അംഗമായിരിക്കുന്നു. എടുത്തുപറയാൻ തക്ക രാഷ്ട്രീയ നേട്ടങ്ങൾ പോലും സ്വന്തം പേരിരില്ലാത്ത പെമ്മസാനി എങ്ങനെയാണ് ആദ്യ അവസരത്തിൽതന്നെ ലോക്സഭയിലേക്കു ജയിച്ചതും മന്ത്രിസഭയിൽ അംഗമായതും? യുഎസിൽ ഡോക്ടറായ, വിദേശത്ത് വീടും ഇട്ടുമൂടാനുള്ള സ്വത്തുവകകളുമുള്ള, ആയിരത്തോളം കമ്പനികളിൽ നിക്ഷേപമുള്ള പെമ്മസാനി എന്തിനാണ് അതെല്ലാം വിട്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയത്? എന്തുകൊണ്ടാണ് ആന്ധ്ര പ്രദേശിലെ ഗുണ്ടൂരിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചത്? പണം കൊടുത്ത് സീറ്റു വാങ്ങിയവരും, പണമുള്ളതുകൊണ്ടു മാത്രം ഒറ്റരാത്രി കൊണ്ട് സ്ഥാനാർഥികളായവരുമുള്ള ഇന്ത്യൻ രാഷ്ട്രീയഭൂമികയിൽ ശതകോടികളുടെ ആസ്തിയുള്ള പെമ്മസാനി ഒരു വേറിട്ട മുഖമാണോ?
ന്യൂഡൽഹി ∙ ലോക്സഭാ സ്പീക്കർ പദവിക്കായി ടിഡിപി അവകാശവാദമുന്നയിച്ചിരിക്കെ, എൻഡിഎയിൽ അത് ആശയക്കുഴപ്പമായി പടരാതിരിക്കാൻ ബിജെപി കരുതലോടെ നീങ്ങുന്നു. നിലവിലെ സ്പീക്കർ ഓം ബിർല തന്നെ തുടരുമെന്നാണു ബിജെപി വൃത്തങ്ങളിലെ സൂചന. എന്നാൽ, ഘടകകക്ഷികക്ഷികളുമായി ആലോചിച്ചശേഷമേ അന്തിമ തീരുമാനമെടുക്കൂ. മറ്റു പാർട്ടികളിൽനിന്നു നിർദേശം ക്ഷണിക്കുന്നുണ്ട്. മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാധാമോഹൻ സിങ്, തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു ബിജെപിയിലേക്ക് എത്തിയ ബിജെഡി സ്ഥാപകാംഗം ഭർതൃഹരി മെഹ്താബ്, ബിജെപി ആന്ധ്രപ്രദേശ് അധ്യക്ഷ ഡി. പുരന്ദേശ്വരി എന്നിവരെയും പരിഗണിക്കുന്നു.
ന്യൂഡൽഹി ∙ ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പടയൊരുക്കം നേരിടാനൊരുങ്ങി ബിജെപി. എൻഡിഎ ഘടകക്ഷിയായ ടിഡിപി സ്ഥാനാർഥിയെ നിർത്തിയാൽ ഇന്ത്യാസഖ്യം പിന്തുണയ്ക്കുമെന്ന സൂചനകൾക്കിടെയാണു മറുതന്ത്രം പയറ്റുന്നത്. കേന്ദ്രമന്ത്രിമാരെ നിശ്ചയിച്ചതിലും സുപ്രധാന വകുപ്പുകൾ കൈവശം വച്ചതിലും കാണിച്ച
ന്യൂഡൽഹി ∙ ഈമാസം 26നു നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പല വഴികൾ തേടി പ്രതിപക്ഷം. എൻഡിഎ ഘടകക്ഷിയായ ടിഡിപി സ്ഥാനാർഥിയെ നിർത്തിയാൽ ഇന്ത്യാസഖ്യം പിന്തുണയ്ക്കുമെന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. സ്പീക്കർ പദവിയിൽനിന്ന് ബിജെപിയെ അകറ്റിനിർത്തുകയും എൻഡിഎയിൽ അസ്വാരസ്യം സൃഷ്ടിക്കുകയുമാണു പ്രതിപക്ഷത്തിന്റെ ലക്ഷ്യം.
ന്യൂഡൽഹി∙ വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല ഔദ്യോഗികമായി ഏറ്റെടുക്കുന്നതിനു മുന്നോടിയായി ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായ കർമങ്ങൾ നടത്തി ടിഡിപി മന്ത്രി കിഞ്ജരാപ്പു റാം മോഹൻ നായിഡു. മാത്രമല്ല, ശുഭസമയമായി കണക്കാക്കിയ ഉച്ചയ്ക്ക് 1.11ന് പേപ്പറിൽ 21 തവണ ‘ഓം ശ്രീറാം’ എന്ന് എഴുതുകയും ചെയ്തു. മുൻ വ്യോമയാന മന്ത്രി
ന്യൂഡൽഹി ∙ പുതിയ കേന്ദ്രമന്ത്രിമാരിൽ 19 പേർക്കെതിരെ ഗുരുതര സ്വഭാവമുള്ള ക്രിമിനൽ കേസുകളുണ്ടെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആർ) റിപ്പോർട്ട്. തുറമുഖ സഹമന്ത്രി ശന്തനു ഠാക്കൂർ, വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ എന്നിവർക്കെതിരെ വധശ്രമക്കേസുണ്ട്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യവുമായി ബന്ധപ്പെട്ടു കേസുള്ള 5 പേരും വിദ്വേഷപ്രസംഗത്തിന്റെ പേരിൽ കേസുള്ള 8 പേരുമുണ്ട്. മന്ത്രിമാരിൽ 28 പേർക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ കേസുണ്ട്. 72 മന്ത്രിമാരിൽ ജോർജ് കുര്യൻ ഒഴികെ 71 പേരുടെ നാമനിർദേശപത്രികകൾ വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. പാർലമെന്റ് അംഗമല്ലാത്തതിനാലും തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിനാലും ജോർജ് കുര്യന്റെ വിവരങ്ങൾ ലഭ്യമല്ലെന്ന് എഡിആർ അറിയിച്ചു.
Results 1-10 of 47