Activate your premium subscription today
Friday, Mar 28, 2025
തിരുവനന്തപുരം∙ സംസ്ഥാനത്ത് പ്രീപ്രൈമറി വിദ്യാഭ്യാസം 2 വർഷത്തിനു പകരം ഇനി 3 വർഷം. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി 2026 മുതൽ 6 വയസ്സാക്കുന്നതിനൊപ്പമായിരിക്കും മാറ്റം. ഇപ്പോൾ 3 വയസ്സിൽ പ്രീപ്രൈമറി സ്കൂളിൽ ചേരുന്ന വിദ്യാർഥികൾക്ക് അഞ്ചാം വയസ്സിൽ ഒന്നാം ക്ലാസിൽ പ്രവേശനം ലഭിക്കുന്ന സ്ഥാനത്താണ് ഒരു വർഷം കൂടി അധികം പഠിക്കേണ്ടി വരിക. 2026 മുതലും പ്രീപ്രൈമറി വിദ്യാഭ്യാസം ആരംഭിക്കുന്നത് മൂന്നാം വയസ്സിൽ തന്നെയായിരിക്കും.
തിരുവനന്തപുരം ∙ സിഎംആർഎൽ– എക്സാലോജിക് ഇടപാടിൽ വിജിലൻസ് അന്വേഷണം തള്ളിയ ഹൈക്കോടതി വിധി മുഖ്യമന്ത്രിക്കും സിപിഎമ്മിനും ആശ്വാസകരമാണെങ്കിലും അടുത്തമാസമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന ഡൽഹി ഹൈക്കോടതി വിധിയാണു കേസിൽ നിർണായകമാവുക. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസിക്ക് (എസ്എഫ്ഐഒ) പ്രോസിക്യൂഷൻ അനുമതി കേന്ദ്ര കോർപറേറ്റ് മന്ത്രാലയം തത്വത്തിൽ നൽകിയെന്നാണു വിവരം. എന്നാൽ, എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജിക്ക് അനുകൂലമായി കോടതി വിധിയുണ്ടായാൽ അന്വേഷണ റിപ്പോർട്ട് തന്നെ തൽക്കാലം അസ്ഥിരപ്പെടും. നിയമതടസ്സം മറികടക്കാതെ പ്രോസിക്യൂഷൻ നടപടിയും സാധ്യമാകില്ല. കോടതി വിധി മറിച്ചായാൽ, മുഖ്യമന്ത്രിക്കും പാർട്ടിക്കും വലിയ തിരിച്ചടിയാകും.
ആലപ്പുഴ ∙ ജില്ലയിലെ ആശാ പ്രവർത്തകരിൽ ഒരു വിഭാഗത്തിനു ഫെബ്രുവരിയിലെ ഓണറേറിയം നൽകിയില്ല. സമരത്തിൽ പങ്കെടുത്തതിന്റെ പ്രതികാരമെന്ന് ആരോപണം. ഓണറേറിയം ലഭിക്കാത്തവർ ജില്ലാ പ്രോജക്ട് മാനേജരെ കണ്ടു പരാതി അറിയിച്ചു. സാങ്കേതിക തടസ്സമാകാം കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
കൊച്ചി∙ ‘എമ്പുരാൻ’ എന്ന മോഹൻലാൽ–പൃഥ്വിരാജ് ചിത്രത്തിന്റെ ഓൺലൈനിൽ ലഭ്യമായ വ്യാജ പതിപ്പുകൾ ഫുൾ എച്ച്ഡി നിലവാരത്തിലുള്ളത്. ഇതുകൊണ്ടു തന്നെ ചിത്രം തിയറ്ററുകളിൽ നിന്നു പകർത്തിയതാകാൻ സാധ്യതയില്ലെന്നു വിലയിരുത്തൽ. ചിത്രത്തിന്റെ മലയാളം, ഹിന്ദി, തമിഴ് പതിപ്പുകളാണു ചോർന്നത്. റിലീസ് ചിത്രങ്ങളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകളിലെല്ലാം ഇതേ പ്രിന്റ് തന്നെയാണു അപ്ലോഡ് ചെയ്തിട്ടുള്ളത്. തിയറ്ററുകളിൽ നിന്നു പകർത്തുന്ന പതിപ്പുകൾക്കു സാധാരണഗതിയിൽ ദൃശ്യ–ശബ്ദ നിലവാരം കുറവായിരിക്കും. എന്നാൽ, എമ്പുരാന്റെ വ്യാജ പതിപ്പ് 1080 പിക്സൽ (ഫുൾ എച്ച്ഡി) പ്രിന്റ് ആണെന്നു സൈബർ വിദഗ്ധർ പറയുന്നു. ചിത്രം ചോർന്നതു തിയറ്ററുകളിൽ നിന്നല്ലെങ്കിൽ പിന്നെ എവിടെ നിന്ന് എന്ന ചോദ്യം സിനിമാ മേഖലയിൽ നിന്നു തന്നെ ഉയരുന്നുണ്ട്. ചിത്രം വ്യാഴാഴ്ച തിയറ്ററുകളിൽ റിലീസ് ചെയ്തു 10 മണിക്കൂറിനുള്ളിലാണു ടെലിഗ്രാമിലും വെബ്സൈറ്റുകളിലും വ്യാജ പതിപ്പ് എത്തിയത്.
തിരുവനന്തപുരം ∙ ലഹരിക്കെതിരെ പൊലീസും എക്സൈസും നടത്തുന്ന പ്രത്യേക പരിശോധനകളിൽ കേസും അറസ്റ്റും വർധിക്കുന്നുണ്ടെങ്കിലും ജയിലിലാകുന്നവർ കുറവ്. അറസ്റ്റിലായവരിൽനിന്നു ‘വലിയ അളവി’ലുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുക്കാത്തതിനാൽ ഇവർക്കു സ്റ്റേഷൻ ജാമ്യം ലഭിക്കും. ലഹരിവിൽപനയ്ക്കെതിരെയുള്ള കേന്ദ്രനിയമമായ എൻഡിപിഎസിൽ ലഹരിവസ്തുക്കളുടെ അളവു നിർണയിച്ച രീതിയാണു വില്ലനാകുന്നത്.
താമരശ്ശേരി ∙ മകൾ സന്തോഷത്തോടെ ഏറ്റുവാങ്ങേണ്ടിയിരുന്ന ആ നിയമന ഉത്തരവ് നെഞ്ചോടുചേർക്കുമ്പോൾ ബെന്നിയുടെ കണ്ണുകൾ നിറഞ്ഞു. ‘ഇതു നേരത്തെ കിട്ടിയിരുന്നെങ്കിൽ എന്റെ മകൾ ഇപ്പോഴും ഞങ്ങൾക്കൊപ്പം ഉണ്ടാകുമായിരുന്നു. ഇതു മരണാനന്തര ബഹുമതി പോലെയായി. ഇതുകൊണ്ട് ആർക്ക് എന്തു ഗുണം?’ ജോലി സ്ഥിരപ്പെടുത്താത്തതിനെ തുടർന്നു ഫെബ്രുവരി 19നു ജീവനൊടുക്കിയ അലീനയുടെ പിതാവാണ് കട്ടിപ്പാറ വളവനാനിക്കൽ ബെന്നി.
തിരുവനന്തപുരം ∙ എമ്പുരാൻ സിനിമയുടെ സെൻസറിങ്ങിൽ വീഴ്ച പറ്റിയതായി ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വിമർശനം. സിനിമയിലെ ചില പരാമർശങ്ങൾ മാറ്റാൻ നോമിനേറ്റ് ചെയ്ത സെൻസർ ബോർഡ് അംഗങ്ങൾ ശ്രദ്ധിക്കണമെന്നായിരുന്നു വിമർശനം. ആർഎസ്എസ് നേതാക്കളും എമ്പുരാനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ചിത്രത്തിനെതിരെ പരസ്യ പ്രചാരണം വേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ നിർദേശം.
തളിപ്പറമ്പ് (കണ്ണൂർ) ∙ കൊടിച്ചിപ്പട്ടിയുടെ വിലപോലും ഉണ്ടാവില്ലെന്ന, പ്രസംഗങ്ങളിലെ പ്രയോഗം സ്ത്രീവിരുദ്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. താനും മുൻപൊക്കെ ഇത്തരത്തിൽ പ്രസംഗിച്ചിട്ടുണ്ടെന്നും ഇപ്പോൾ പറയാറില്ലെന്നും അദ്ദേഹം പറഞ്ഞു. സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതിയിലെ വീടുകളുടെ താക്കോൽ കൈമാറ്റം ഉദ്ഘാടനം ചെയ്യുന്നതിനിടെ കറുപ്പിനെച്ചൊല്ലിയുള്ള വിവാദം പരാമർശിച്ചാണ് ഗോവിന്ദന്റെ പ്രതികരണം.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ എച്ച്ഐവി ബാധിതരുടെ എണ്ണം വർഷംതോറും കുറഞ്ഞു വരുന്നതായാണു കണക്ക്. 2006 ൽ 3972 പേർക്കു സ്ഥിരീകരിച്ചതാണ് 20 വർഷത്തിനിടയിലെ ഉയർന്ന കണക്ക്. അന്ന് 1.5 ലക്ഷം പേരെയാണു പരിശോധിച്ചത്. 2012 മുതൽ രണ്ടായിരത്തിൽ താഴെ പോസിറ്റീവ് കേസുകൾ മാത്രമാണു പ്രതിവർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
തിരുവനന്തപുരം∙ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ആശാ വർക്കർമാർക്ക് അധിക വേതനവും ആനുകൂല്യങ്ങളും ലഭ്യമാക്കാൻ പാർട്ടി നടത്തിയ തയാറെടുപ്പ് അവസാനനിമിഷം മാറ്റി. പാർട്ടിയുടെ തദ്ദേശസ്ഥാപന വിഭാഗമായ രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘടന, വേതനവർധന ശുപാർശ ചെയ്ത് കെപിസിസി പ്രസിഡന്റിന് റിപ്പോർട്ട്
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.