Activate your premium subscription today
ലോകം നിശ്ചലമായ കോവിഡ് മഹാമാരിക്കാലത്തിനു ശേഷം ടൂറിസം വീണ്ടും കുതിച്ചുകയറുകയാണ്. ലോകത്താകമാനം ടൂറിസ്റ്റുകളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണ് 2024ൽ കണക്കാക്കുന്നത്. സ്പെയിനിൽ മാത്രം പ്രതീക്ഷിക്കുന്നത് 4.1 കോടി ടൂറിസ്റ്റുകളെ. ടൂറിസം മേഖലയുടെ വളർച്ച രാജ്യങ്ങൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കിക്കൊടുക്കുന്നുണ്ടെങ്കിലും ടൂറിസ്റ്റുകൾക്കെതിരെ പ്രക്ഷോഭങ്ങളും ശക്തമാണ്. ടൂറിസ്റ്റുകൾ തങ്ങളുടെ നഗരങ്ങളെയും സ്വസ്ഥമായ ജീവിതത്തെയും നശിപ്പിക്കുന്നുവെന്നും അവരെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് യൂറോപ്യൻ രാജ്യങ്ങളിൽ പലയിടത്തും ജനം തെരുവിലിറങ്ങി. രാജ്യാന്തര തലത്തിൽ തന്നെ ഈ ‘ടൂറിസം ഫോബിയ’ കത്തിപ്പടരുകയാണ്. വെനീസ് പോലെയുള്ള നഗരങ്ങളിൽ ടൂറിസ്റ്റുകളുടെ എണ്ണം കുറയ്ക്കാൻ കർശനമായ പ്രവേശന ഫീസ് ഉൾപ്പെടെ പല നടപടികളും ഇതിനിടെ നിലവിൽ വന്നു. കേരളത്തിലും ടൂറിസ്റ്റുകളെ നിയന്ത്രിക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്താണ് യഥാർഥത്തിൽ ഈ ‘ടൂറിസം ഫോബിയ?’ ഓവർ ടൂറിസം എങ്ങനെയൊക്കെയാണ് അപകടകരമാവുന്നത്? കേരളത്തിന് ഇതിൽ നിന്ന് പഠിക്കാനുള്ളതെന്താണ്?
നാടിനെ അവർ നെഞ്ചോടു ചേർക്കുന്നു. സ്വന്തം വീടും നാടും നാട്ടാരും മാത്രമാണ് അവർക്കെല്ലാം. അങ്ങനെയിരിക്കെയാണ് ആർഭാടവും ആഡംബരവുമായി കുറെപ്പേർ അവിടേയ്ക്ക് കടന്നുവന്നത്. വന്നവർക്ക് വേറൊരു സംസ്കാരം, വേറെ ഭാഷ, വേറെ വേഷം, വേറെ രീതികൾ... സഹിക്കാവുന്നതിലപ്പുറം നാട്ടുകാർ സഹിച്ചു. നിവൃത്തിയില്ലാതെ പ്രതിഷേധിച്ചു. ഇനി...? ആ ഇനി വലിയൊരു ചോദ്യമായി മാറുകയാണ്. നിലനിൽപ്പിനു വേണ്ടി ആട്ടിയോടിക്കലിലേക്കും അക്രമത്തിലേക്കും അവർ തിരിയുന്നു. കുറ്റം പറയാമോ? കഴിയില്ല. കാരണം അവർക്ക് സ്വന്തം നാടിനും വീടിനുമപ്പുറം ഒന്നുമില്ല. വിനോദസഞ്ചാരത്തിന്റെ അതിപ്രസരത്തിനെതിരെ ലോകം മുഴുവൻ പ്രതിഷേധം അലയടിക്കുകയാണ്. ആദ്യലക്ഷണങ്ങൾ യൂറോപ്പിൽ ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. പതിയെ അത് മറ്റു രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും എന്തിന്, കൊച്ചു ദ്വീപുകളിലേക്കും പ്രേഷണം ചെയ്യപ്പെടുകയാണ്. അമിതമായ ടൂറിസം കേരളത്തിലെ മലയോരങ്ങളുടെ നാശത്തിനു കാരണമാകുന്നുവെന്ന ആരോപണം ചൂരൽമല-മുണ്ടക്കൈ ദുരന്തങ്ങളോടെ ശക്തിപ്പെട്ടു. ഈ അതിപ്രസരം നിയന്ത്രിക്കാൻ നാം നടപടിയെടുക്കേണ്ടതുണ്ടോ? ഉണ്ടെന്നാണ് കഴിഞ്ഞ കുറേ വർഷങ്ങളായി യൂറോപ്പിലെ പ്രവണതകൾ സൂചിപ്പിക്കുന്നത്. ‘ടൂറിസം ഫോബിയ’ എന്ന പേരിലുള്ള വികാരം ലോകമെങ്ങും വ്യാപിച്ചതിന്റെ തുടക്കം യൂറോപ്പിലാണ്. ഇതു തുടരുകയും വളരുകയും ചെയ്യുകയാണെങ്കിൽ ലോകത്ത് വിനോദസഞ്ചാരം അധികം വൈകാതെ പ്രതിസന്ധിയിലാകും. വിനോദസഞ്ചാരത്തിലൂടെ വരുമാനമുണ്ടാക്കാൻ കേരളമടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ കോടികൾ മുടക്കി ബദ്ധപ്പെടുമ്പോഴാണ് ലോകമെങ്ങും ടൂറിസ്റ്റുകളെ ആട്ടിയോടിക്കാൻ നാട്ടുകാർ ശ്രമിക്കുന്നത്.
ഒരിക്കൽ യൂറോപ്പിൽ ഒരു കോൺഫറൻസ് കൂടാൻ പോയ അനുഭവം ഓർക്കുന്നു. പങ്കെടുത്ത എല്ലാവർക്കും ഒരു പ്രത്യേക ബാഡ്ജ് സംഘാടകർ നൽകി. അതുപയോഗിച്ചുകൊണ്ട് ജർമ്മനി മുഴുവൻ ലോക്കൽ ട്രെയിൻയാത്ര ഫ്രീ ആയിരുന്നു. ഏകദേശം രണ്ടാഴ്ച വിവിധ സ്ഥലങ്ങൾ കാണുവാൻ എല്ലാവരും തന്നെ ഒഴിവുസമയങ്ങളിൽ ശ്രമിച്ചു. പക്ഷെ ഓരോ സ്ഥലത്തു
തിരുവനന്തപുരം∙ ഇത്തവണത്തെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബല്‍ പുരസ്കാരം കേരള ടൂറിസത്തിന് ലഭിച്ചു. ടൂറിസം മേഖലയില്‍ ഉത്തരവാദിത്ത ടൂറിസം മിഷന് നടപ്പിലാക്കിയ പദ്ധതികളാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്. പ്രാദേശിക കരകൗശല -ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ഉൽപന്നങ്ങളുടെ വിപണനം ഉറപ്പാക്കിയതും വനിതകളുടെ ചെറുകിട-
രാജ്യത്തെ മികച്ച ടൂറിസം ഗ്രാമങ്ങൾക്കുള്ള കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പുരസ്കാരങ്ങൾ ലഭിച്ചത് അധികമാരും കേൾക്കാത്ത രണ്ടു ഗ്രാമങ്ങൾക്കാണ്. ബംഗാളിലെ മുർഷിദാബാദിലെ കിരിതേശ്വരി ഗ്രാമവും അസമിലെ ബിശ്വനാഥ് ഘാട്ടും. ഗ്രാമവാസികളെയെല്ലാം അമ്പരപ്പിച്ച ഒരു നേട്ടമായിരുന്നു അത്. പക്ഷേ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് തങ്ങളുടെ തീരുമാനത്തിൽ അദ്ഭുതമൊന്നും തോന്നിയില്ല. കാരണം, ഗ്രാമങ്ങളുടെ സാംസ്കാരിക പൈതൃകവും ഭാവിയിലെ വികസനസാധ്യതകളും മുന്നിൽ കണ്ടായിരുന്നു കേന്ദ്ര പുരസ്കാരം ഈ ചെറുഗ്രാമങ്ങൾക്ക് നൽകിയത്. അധികം വൈകാതെതന്നെ ഇന്ത്യയുടെ ടൂറിസം പട്ടികയിൽ രണ്ടു പടങ്ങളും ഇടംപിടിച്ചു നിറഞ്ഞു നിൽക്കുമെന്നു ചുരുക്കം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 795 അപേക്ഷകളിൽനിന്നാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ലോകടൂറിസം ദിനമായ സെപ്റ്റംബർ 27ന് ഇവർക്കുളള പുരസ്കാരങ്ങളും ഡൽഹിയിൽ സമ്മാനിച്ചു. മുർഷിദാബാദിൽ നിന്ന് 30 കിലോമീറ്റർ യാത്ര ചെയ്താൽ ബംഗാളിന്റെ എല്ലാ തനത് ഗ്രാമീണ രൂപഭാവങ്ങളുമായി നിലകൊള്ളുന്ന കിരിതേശ്വരി ഗ്രാമത്തിലെത്താം. സത്യത്തിൽ. ഗ്രാമത്തിലുള്ളവർ വിളിക്കുന്ന പേര് കിരിത്കോന എന്നാണ്. പുറത്തുനിന്നുള്ളവരിട്ട പേരാണ് കിരിതേശ്വരി. പ്രശസ്തമായ 51 ശക്തിപീഠങ്ങളിലൊന്നായ കിരിതേശ്വരി ക്ഷേത്രം ഈ ഗ്രാമത്തിലാണുള്ളത്.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് സാഹസിക വിനോദ സംരംഭങ്ങൾ ആരംഭിക്കുന്നതിന് തദ്ദേശ ഭരണ വകുപ്പിന്റെ നിരാക്ഷേപ സാക്ഷ്യപത്രം (എൻഒസി) വേണമെന്ന നിബന്ധന ഒഴിവാക്കി. ഇത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതിന് അപേക്ഷ നൽകുമ്പോൾ വിവിധ കാരണങ്ങൾ പറഞ്ഞ് തദ്ദേശ സ്ഥാപനങ്ങൾ എൻഒസി നിരസിക്കുന്നത് പതിവായതോടെയാണ് നിബന്ധന ഒഴിവാക്കാൻ
കാഴ്ചകളുടെയും അനുഭവങ്ങളുടെയും അനുപമസൗന്ദര്യം തേടി, ദൂരദേശങ്ങളിൽനിന്നു കേരളത്തിലെത്തുന്ന സഞ്ചാരികളോടു നമുക്കുണ്ടാകേണ്ട പ്രതിബദ്ധത കുറച്ചുകണ്ടുകൂടാ. കുമരകത്തു നടന്ന ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടിയുടെ പ്രഖ്യാപനത്തിന് അതുകൊണ്ടുതന്നെ കേരളത്തെ സംബന്ധിച്ച് ഏറെ മൂല്യമുണ്ട്.
തിരുവനന്തപുരം∙ ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കുന്നതിന്റെ ഭാഗമായി സൊസൈറ്റി രൂപീകരിക്കാനുള്ള നിർദേശം ഇന്നലെ ചേർന്ന ഓൺലൈൻ മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. യോഗത്തിൽ മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കാത്ത സാഹചര്യത്തിലാണ് ഫയൽ മാറ്റി വച്ചത്. വിനോദ സഞ്ചാരത്തെ ഗ്രാമീണ വികസനത്തിനും ദാരിദ്ര്യ ലഘൂകരണത്തിനും
കേരളത്തിലെ ഗ്രാമീണ കാഴ്ചകൾ തേടി ഇന്ന് വിദേശികൾ മാത്രമല്ല സ്വദേശീയരും എത്തിച്ചേരാറുണ്ട്. കായലും നെൽപ്പാടങ്ങളും രുചിയൂറും നാടൻ വിഭവങ്ങളുമൊക്കെയായി ആരെയും ആകർഷിക്കുന്ന നിരവധിയിടങ്ങൾ ഇവിടെയുണ്ട്. ഗ്രാമീണ ടൂറിസത്തിനു പ്രാധാന്യം നൽകി പല പദ്ധതികളും വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കിയിട്ടുണ്ട്. അതിലൊന്നാണ്
ഓരോരുത്തരും ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും വന്യജീനവികളും നിറഞ്ഞതാണ് ഈ ലോകം. അതുകൊണ്ട് തന്നെ വിനോദസഞ്ചാരമേഖല അതിദ്രുതം വളരുന്നുമുണ്ട്. എന്നാൽ ചില സന്ദർഭങ്ങളിൽ, വളരുന്ന ടൂറിസം അയൽപട്ടണങ്ങളെയും വിഭവങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. തുടർച്ചയായ
Results 1-10 of 14