നാടിനെ അവർ നെഞ്ചോടു ചേർക്കുന്നു. സ്വന്തം വീടും നാടും നാട്ടാരും മാത്രമാണ് അവർക്കെല്ലാം. അങ്ങനെയിരിക്കെയാണ് ആർഭാടവും ആഡംബരവുമായി കുറെപ്പേർ അവിടേയ്ക്ക് കടന്നുവന്നത്. വന്നവർക്ക് വേറൊരു സംസ്കാരം, വേറെ ഭാഷ, വേറെ വേഷം, വേറെ രീതികൾ... സഹിക്കാവുന്നതിലപ്പുറം നാട്ടുകാർ സഹിച്ചു. നിവൃത്തിയില്ലാതെ പ്രതിഷേധിച്ചു. ഇനി...? ആ ഇനി വലിയൊരു ചോദ്യമായി മാറുകയാണ്. നിലനിൽപ്പിനു വേണ്ടി ആട്ടിയോടിക്കലിലേക്കും അക്രമത്തിലേക്കും അവർ തിരിയുന്നു. കുറ്റം പറയാമോ? കഴിയില്ല. കാരണം അവർക്ക് സ്വന്തം നാടിനും വീടിനുമപ്പുറം ഒന്നുമില്ല. വിനോദസഞ്ചാരത്തിന്റെ അതിപ്രസരത്തിനെതിരെ ലോകം മുഴുവൻ പ്രതിഷേധം അലയടിക്കുകയാണ്. ആദ്യലക്ഷണങ്ങൾ യൂറോപ്പിൽ ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. പതിയെ അത് മറ്റു രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും എന്തിന്, കൊച്ചു ദ്വീപുകളിലേക്കും പ്രേഷണം ചെയ്യപ്പെടുകയാണ്. അമിതമായ ടൂറിസം കേരളത്തിലെ മലയോരങ്ങളുടെ നാശത്തിനു കാരണമാകുന്നുവെന്ന ആരോപണം ചൂരൽമല-മുണ്ടക്കൈ ദുരന്തങ്ങളോടെ ശക്തിപ്പെട്ടു. ഈ അതിപ്രസരം നിയന്ത്രിക്കാൻ നാം നടപടിയെടുക്കേണ്ടതുണ്ടോ? ഉണ്ടെന്നാണ് കഴിഞ്ഞ കുറേ വർഷങ്ങളായി യൂറോപ്പിലെ പ്രവണതകൾ സൂചിപ്പിക്കുന്നത്. ‘ടൂറിസം ഫോബിയ’ എന്ന പേരിലുള്ള വികാരം ലോകമെങ്ങും വ്യാപിച്ചതിന്റെ തുടക്കം യൂറോപ്പിലാണ്. ഇതു തുടരുകയും വളരുകയും ചെയ്യുകയാണെങ്കിൽ ലോകത്ത് വിനോദസഞ്ചാരം അധികം വൈകാതെ പ്രതിസന്ധിയിലാകും. വിനോദസഞ്ചാരത്തിലൂടെ വരുമാനമുണ്ടാക്കാൻ കേരളമടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ കോടികൾ മുടക്കി ബദ്ധപ്പെടുമ്പോഴാണ് ലോകമെങ്ങും ടൂറിസ്റ്റുകളെ ആട്ടിയോടിക്കാൻ നാട്ടുകാർ ശ്രമിക്കുന്നത്.

loading
English Summary:

Why Locals Are Turning Against Tourists Worldwide?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com