അനിഴം നക്ഷത്രക്കാരുടെ പൊതുസ്വഭാവം
Mail This Article
സ്വന്തം തീരുമാനത്തിലുറച്ച് അതനുസരിച്ച് പ്രവർത്തിക്കു ന്നവരാണ് അനിഴം നക്ഷത്രക്കാർ. കലാപരമായ കഴിവുള്ളവരാണ്. വിദേശത്താണ് ഈ നക്ഷത്രക്കാർ കൂടുതലും നേട്ടങ്ങൾ ഉണ്ടാക്കുന്നത്. സ്വതന്ത്രബുദ്ധികളായതു കൊണ്ട് പലപ്പോഴും എതിർപ്പുകൾ നേരിടേണ്ടി വരും. ചെറിയ അസംതൃപ്തി പോലും ഇവരെ അസ്വസ്ഥരാക്കും. പങ്കാളിയോട് തികഞ്ഞ വിശ്വസ്തത പുലർത്തുന്നവരായിരിക്കും.
കേതു, സൂര്യൻ, ചൊവ്വ ദശാകാലങ്ങളിൽ വിധിപ്രകാരമുള്ള ദോഷപരിഹാരം ചെയ്യണം. അനിഴവും ശനിയാഴ്ചയും ചേർന്നു വരുന്ന ദിവസങ്ങളിൽ ശനി പ്രീതികരമായ കർമങ്ങളും അനുഷ്ഠിക്കണം. കറുപ്പ്, കടുംനീല, ചുവപ്പ് ഇവയാണ് അനുകൂല നിറങ്ങൾ.
നക്ഷത്രദേവത - മിത്രൻ
നക്ഷത്രമൃഗം - മാൻ
വൃക്ഷം - ഇലഞ്ഞി
ഗണം - ദേവം
യോനി - സ്ത്രീ
പക്ഷി - കാക്ക
ഭൂതം - അഗ്നി