ADVERTISEMENT

ഇരുപത്തിയേഴ് നക്ഷത്രങ്ങളും ഉൾപ്പെടുന്ന പന്ത്രണ്ട് കൂറുകാർക്ക് ഈ വർഷം എപ്രകാരമായിരിക്കുമെന്ന് നോക്കാം.
2025 മാർച്ച് 29 ന് ശനിയും മേയ് 14ന് വ്യാഴവും മേയ് 18ന് രാഹുവും കേതുവും രാശി മാറുന്നു. ഗ്രഹമാറ്റത്താൽ പന്ത്രണ്ട് കൂറുകാർക്കും ഗുണദോഷസമ്മിശ്ര ഫലമായിരിക്കും അനുഭവപ്പെടുക. 

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക പാദം 1): ആഗ്രഹങ്ങൾ സഫലീകരിക്കുവാൻ കഴിയും. പുത്തൻ ആശയങ്ങൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ കഴിയും. വിവാഹാലോചനകൾ ഫലപ്രാപ്തിയിൽ എത്തും. സന്തോഷം കുറയും. സന്ദേഹങ്ങൾ അധികരിക്കും. ദാമ്പത്യ ജീവിതത്തിൽ അഭിപ്രായഭിന്നതകൾ മൂലം അകന്ന് കഴിഞ്ഞവർ അടുക്കും. വിവാദങ്ങളിൽ നിന്ന് അകലം പാലിക്കണം. ധൈര്യം കുറയും. സകല സൗഭാഗ്യങ്ങളും അനുഭവിക്കാൻ കഴിയാതെ വിഷമിക്കും. സമൂഹത്തിൽ നിലയും വിലയും നഷ്ടപ്പെടും. ഇഷ്ടപ്പെട്ടവരുടെ വേർപാട് ഉണ്ടാകും. കാര്യങ്ങൾക്ക് വിഘ്നം വരും. പ്രയോജനകരമല്ലാത്ത പ്രവൃത്തികളിൽ ഏർപ്പെടും .ബന്ധുമിത്രാദികളുടെ സഹായ സഹകരണങ്ങൾ ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കണം. ആത്മീയകാര്യങ്ങളിൽ താല്‍പര്യം വർധിക്കും.

ഇടവക്കൂർ (കാർത്തിക പാദം 2,3,4, രോഹിണി, മകയിരം 1, 2 ): ഗൃഹാന്തരീക്ഷം സന്തോഷപ്രദമാകും. അറിവുള്ളവരും വിനയാന്വിതരുമാകും. കർമരംഗത്ത് സ്വതന്ത്രമായി മുന്നോട്ട് പോകും. ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ഏറ്റെടുക്കുവാൻ മടികാണിക്കും. അക്കാരണത്താൽ ദോഷഫലങ്ങളും ഗുണഫലങ്ങളും കുറഞ്ഞിരിക്കും. കുടുംബത്തിൽ മംഗളകർമങ്ങൾ നടക്കും. സമൂഹത്തിൽ ആദരവും അംഗീകാരവും നേടും. വിചാരിച്ച കാര്യങ്ങൾ വിജയകരമായി പൂർത്തികരിക്കുവാൻ സാധിക്കും. കർമരംഗത്ത് മുന്നേറ്റമുണ്ടാകും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അഭിവൃദ്ധി ഉണ്ടാകും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിക്കും. തൊഴിൽ തേടുന്നവർക്കും നല്ല സമയമാണ്. സാമൂഹിക ജീവിതത്തിലും പുരോഗതിയെ സൂചിപ്പിക്കുന്നു. സമൂഹത്തിന്റെ ആദരവും അംഗീകാരവും നേടും. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടം ഉണ്ടാകും. ആരോഗ്യ പരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.

മിഥുനക്കൂർ (മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3): ഈശ്വരാധീനം കൊണ്ട് എല്ലാം നേടിയെടുക്കുവാൻ കഴിയും എന്ന് വിശ്വസിക്കുന്നവരാണ്. ജാഗ്രതയോടെ മുന്നോട്ടുപോകും. ഏറ്റെടുക്കുന്ന പ്രവൃത്തികൾ വിജയകരമായി പൂർത്തികരിക്കുവാൻ കഴിയും. പക്ഷേ, ഏറ്റെടുക്കുവാൻ മടിക്കും. എല്ലാ കാര്യത്തിലും അലസത നിഴലിക്കും. ഗൃഹലാഭം ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കണം. മനഃസമാധാനം നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ വന്നുചേരും. സർക്കാരിൽ നിന്നും പ്രതികൂല നടപടികൾ ഉണ്ടാകും. സ്ഥാനചലനം ഉണ്ടാകും. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കും. വിദ്യാർഥികൾ പഠനത്തിൽ മികവ് പുലർത്തും. ദുഷിച്ച കാര്യങ്ങളിൽ താല്‍പര്യം ഉണ്ടാകും. അഭിമാനത്തിന് ക്ഷതം ഏല്‍ക്കും. രോഗം അനുഭവപ്പെടും. ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി വിദേശയാത്ര നടത്തും. മോഹഭംഗവും ധനനാശവും സ്ഥാനഭ്രംശവും മാനഹാനിയും സമൂഹത്തിന്റെ ശത്രുതയും ഉണ്ടാകും. ദീർഘദൂരയാത്രകൾ ചെയ്യും. ധാർമിക കാര്യങ്ങളിൽ താല്‍പര്യം ഉണ്ടാകും.

കർക്കടകക്കൂർ (പുണർതം 4, പൂയം, ആയില്യം): കർമനിരതരും ഊർജസ്വലരുമാണ്. നർമബോധത്തോടെ കാര്യങ്ങൾ നോക്കി കാണാൻ ശ്രമിക്കും. ജയപരാജയങ്ങളെ കുറിച്ച് ചിന്തിക്കാതെ പരിശ്രമത്താൽ വിജയം നേടും. സർക്കാരിൽ നിന്നും പ്രതികൂല നടപടികൾ ഉണ്ടാകും. ശാരീരികമായി അസ്വസ്ഥതകൾ ഉടലെടുക്കും. ദുഃഖങ്ങളും ദുരിതങ്ങളും അനുഭവിക്കേണ്ടിവരും. വാഗ്ദാനങ്ങൾ പാലിക്കുവാൻ കഴിയാതെ വിഷമിക്കും. ചെലവുകൾ അധികരിക്കും. ആവശ്യത്തിന് പാതി അനാവശ്യത്തിന് ബാക്കി എന്ന രീതിയിലാകും സാമ്പത്തിക കാര്യങ്ങൾ. പൂർവിക സ്വത്ത് സംബന്ധമായി പ്രശ്നങ്ങൾ ഉണ്ടാകും. സ്ത്രീ സൗഹൃദങ്ങൾ പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കും. ഉദ്യോഗ സംബന്ധമായി അതൃപ്തി ഉണ്ടാകും. വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. വ്യാപാരികൾക്ക് അഭിവൃദ്ധി ഉണ്ടാകും. കലാകാരന്മാർ പേരും പെരുമയും നിലനിറുത്തുവാൻ പ്രയാസപ്പെടും. ധനം കാരണമായി ഭയവും ഉദ്യേഗവും ഉണ്ടാകും. വിദേശ യാത്രയും രോഗവും നൽകും. ധാർമിക കാര്യങ്ങളിൽ തടസ്സം ഉണ്ടാകും. പിതൃതുല്യ വ്യക്തികൾക്ക് ദുരനുഭവങ്ങൾ ഉണ്ടാകും. ആത്മീയ കാര്യങ്ങളിൽ താൽപര്യം ഉണ്ടാകും.

ചിങ്ങക്കൂർ (മകം, പൂരം, ഉത്രം 1): പ്രതീക്ഷകൾ പൂവണിയും. ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുകയും ആഗ്രഹങ്ങൾ നിറവേറ്റുകയും ചെയ്യും. വാക്ചാതുര്യത്താൽ ആരെയും വശീകരിക്കും. കർമരംഗത്ത് മുന്നേറ്റമുണ്ടാകും. വിദ്യാർഥികൾ പഠനത്തിൽ മികവ് പുലർത്തും. വരുമാനം വർധിക്കും. വാഹനം വാങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. ബന്ധുമിത്രാദികളുടെ സഹായ സഹകരണങ്ങൾ ലഭിക്കും. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടം ഉണ്ടാകും. ഉദ്യോഗസ്ഥർക്ക് നിലനിന്നിരുന്ന പ്രശ്നങ്ങൾ മാറി കിട്ടും. സന്താനങ്ങൾക്ക് കഷ്ടത ഉണ്ടാകും. കള്ളന്മാരുടെ ശല്യം ഉണ്ടാകും. രോഗബാധക്ക് സാധ്യത ഉണ്ട്. വ്യാപാരികൾക്ക് വരുമാനം വർധിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ഉണ്ടാകും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പദവികൾ വന്നുചേരും. അവിവാഹിതർ വിവാഹിതരാകും. എതിരാളികളുടെ മേൽ വിജയം നേടും. ആരോഗ്യപരിപാലനത്തിൽ  പ്രത്യേകം ശ്രദ്ധിക്കണം.

കന്നിക്കൂർ (ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2): ചിരകാലാഭിലാക്ഷങ്ങൾ പൂർത്തികരിക്കും. ഈശ്വരാധീനമുള്ളവരും ബുദ്ധികൂർമതയുള്ളവരുമാണ്. ജീവിതത്തിൽ നേരത്തെ ഉണ്ടായിരുന്ന പരാജയങ്ങളുടെ ദുഷ്ഫലങ്ങൾ മാറി കിട്ടും. പുതിയ സംരംഭങ്ങളിൽ അപ്രതീക്ഷിതമായ രീതിയിൽ വിജയം കരസ്ഥമാക്കും. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. ഏറ്റെടുക്കുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തികരിക്കും. ഒരു തീരുമാനമെടുത്താൽ അതിൽ ഉറച്ചു നില്‍ക്കും. കർമരംഗത്ത് മാറ്റങ്ങൾ വരും. വാഗ്ദാനങ്ങൾ പാലിക്കും. അകാരണമായ ഭയവും അനാവശ്യ യാത്രകളും ഉണ്ടാകും. ഭാര്യയ്ക്ക് രോഗമോ ഭാര്യയുമായി കലഹമോ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. വാഗ്വാദങ്ങളിൽ നിന്ന് അകലം പാലിക്കണം. അപകടങ്ങളിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടും. സേവനത്തിലും ജീവനക്കാർ അല്ലെങ്കിൽ കീഴുദ്യോഗസ്ഥർ വഴി നേട്ടം ഉണ്ടാകും. ഉറച്ച കാല്‍പാടുകളും പ്രായോഗിക ബുദ്ധിയും പ്രകടിപ്പിക്കും. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും.

തുലാക്കൂർ (ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3): നീതിബോധമുള്ളവരും ഈശ്വരവിശ്വാസികളുമായ ഇവർ കഠിനപരിശ്രമത്തിലൂടെ ജീവിത വിജയം നേടും. ജീവിതത്തിൽ പ്രതീക്ഷിക്കുന്ന ഒരു മാറ്റം വന്നു ചേരും. മുട്ടുവിൻ തുറക്കപ്പെടും എന്ന അവസ്ഥയാണ്. നന്മകൾ വന്നു ചേരും. പുത്തൻ ആശയങ്ങൾ പ്രവൃത്തി പഥത്തിൽ കൊണ്ടുവരും. വിവാഹാലോചനകൾ ഫലപ്രദമാകും. കുടുംബത്തിൽ മംഗളകർമങ്ങൾ നടക്കും. വീട് വയ്ക്കും. വാഹനം വാങ്ങും. വ്യവഹാരങ്ങളിൽ വിജയമുണ്ടാകും. ആഗ്രഹങ്ങൾ സഫലീകരിക്കും. സമൂഹത്തിൽ ആദരവും അംഗീകാരവും നേടും. സന്താന സൗഭാഗ്യം ഉണ്ടാകും. കർമരംഗത്ത് നിലനിന്നിരുന്ന തടസ്സങ്ങൾ മാറി കിട്ടും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിൽ തേടുന്നവർക്ക് അനുകൂല സമയമാണ്. പൂർവിക സ്വത്തിൽ നിന്നും വരുമാനം ലഭിക്കും. സ്വയംതൊഴിൽ ചെയ്യുന്നവർക്കും നേട്ടങ്ങൾ ഉണ്ടാകും. വിദ്യാർഥികൾക്ക് ഉന്നത പഠനത്തിനുള്ള അവസരങ്ങൾ വന്നു ചേരും. പഠനം പൂർത്തികരിക്കുന്നതോടു കൂടി ജോലിയും ലഭിക്കും. ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിക്കണം.

വൃശ്ചികക്കൂർ (വിശാഖം 4, അനിഴം, തൃക്കേട്ട): സുഖജീവിതം കാംക്ഷിക്കുന്നവരും പ്രതീക്ഷകൾ നിറവേറ്റാൻ വേണ്ടി പരിശ്രമിക്കുന്നവരുമാണ്. പ്രതീക്ഷിക്കുന്ന ഉയർച്ച ഉണ്ടാകില്ല. വലിയ മാറ്റവും പ്രതീക്ഷിക്കേണ്ട. ജീവിതത്തിൽ ഗുണദോഷസമ്മിശ്ര ഫലങ്ങൾ അനുഭവപ്പെടും. അപവാദങ്ങൾ കേൾക്കേണ്ടിവരും. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. യാത്രകളിൽ ക്ലേശങ്ങൾ ഉണ്ടാകും. കർമമേഖലയിൽ ശ്രദ്ധാപൂർവം മുന്നോട്ട് പോകണം. കിട്ടാനുള്ള പണം കൈവരും. അനാവശ്യമായ വാഗ്ദാനങ്ങൾ നല്‍കാതിരിക്കുക. നല്‍കിയാൽ വാഗ്ദാനങ്ങൾ പാലിക്കുവാൻ കഴിയാതെ വരും. അന്യരുടെ പ്രേരണകൊണ്ടോ അന്യരോട് ഉള്ള കടപ്പാട് കൊണ്ടോ ചെയ്തു കൂട്ടുന്ന പ്രവൃത്തികളെല്ലാം വിനയായി വരും. വീട്, വാഹനം എന്നിവ വാങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് വായ്പകൾ അനുവദിച്ച് കിട്ടും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. സന്താനങ്ങൾക്ക് കഷ്ടവും ബുദ്ധിഭ്രംശവും അനുഭവപ്പെടും. പുതിയ കാര്യങ്ങൾ ആരംഭിക്കരുത്. പഴയത് പൂർത്തീകരിക്കുക. അത് നേട്ടങ്ങൾ തരും. ആത്മീയകാര്യങ്ങളിൽ താല്‍പര്യം വർധിക്കും.

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം 1): ആഗ്രഹങ്ങൾ സഫലീകരിക്കുവാൻ സാധിക്കും. സേവന മനഃസ്ഥിതിയും ദീനാനുകമ്പയുമുള്ള ഇവർ ഈശ്വരവിശ്വാസികളും അന്യരെ ഉപദേശിക്കുവാൻ സമർഥരുമാണ്. ബന്ധുമിത്രാദികളുടെ സഹായ സഹകരണങ്ങൾ ലഭിക്കും. വരുമാനം വർധിക്കും. വിവാഹാലോചനകൾ ഫലപ്രാപ്തിയിലെത്തും. മംഗളകർമങ്ങളിൽ പങ്കെടുക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിക്കും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിൽ തേടുന്നവർക്കും അനുകൂല സമയമാണ്. ദാനധർമങ്ങൾ ചെയ്യും. വ്യവഹാരങ്ങൾ അനുകൂലമാകും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാകും. വിദ്യാർഥികൾ പരീക്ഷകളിൽ വിജയം വരിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർ പുതിയ എഗ്രിമെന്റുകളിൽ ഒപ്പ് വയ്ക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് നന്മകൾ വന്നുചേരും. മാതാപിതാക്കളുടെ ആരോഗ്യ പരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. നല്ല കാര്യങ്ങൾക്ക് വേണ്ടി ദീർഘദൂരയാത്രകൾ ചെയ്യും. യാത്രകൾ, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിലൂടെ നേട്ടങ്ങൾ കൈവരിക്കും. ധാർമിക പ്രവൃത്തികൾ ചെയ്യും.

മകരക്കൂർ (ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 ): അപ്രതീക്ഷിതമായി ചില നല്ല മാറ്റങ്ങളും ഉയർച്ചകളും വന്നുചേരും. പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ കാലതാമസം നേരിടും. മനസ്സിൽ അകാരണമായ ഭയം ഉണ്ടാകും. വിദേശയാത്ര വേണ്ടത്ര പ്രയോജനം ചെയ്യില്ല. ബന്ധുക്കൾ ശത്രുക്കൾ ആകും. സർക്കാരിൽ നിന്നും പ്രതികൂല നടപടികൾ ഉണ്ടാകും. കള്ളന്മാരുടെ ശല്യം ഉണ്ടാകും. വാഗ്ദാനങ്ങൾ പാലിക്കുവാൻ കഴിയാതെ വിഷമിക്കും. കർമമേഖലയിൽ അലസത ഉണ്ടാകും വരുമാനം കുറയും. ചെലവുകൾ അധികരിക്കും. ഉദ്യോഗസ്ഥർക്ക് പരീക്ഷണ കാലഘട്ടമാണ്. സഹപ്രവർത്തകരിൽ നിന്നും ദുരനുഭവങ്ങൾ ഉണ്ടാകും. വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പ്രതീക്ഷിക്കുന്ന വിജയം ഉണ്ടാകാൻ സാധ്യത കുറവാണ്. വ്യാപാരികൾക്ക് കച്ചവടം നടന്നാലും പണം വന്നുചേരാൻ കാലതാമസം നേരിടും. കലാരംഗത്ത് പ്രവർത്തിക്കുന്നവർ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധാപൂർവം മുന്നോട്ട് പോകണം. ശത്രുക്കൾ, ബന്ധുക്കൾ, വ്യാധികൾ എന്നിവ ഉപദ്രവിക്കും. സ്ഥാനലാഭം ഉണ്ടാകും. ഉന്നതവ്യക്തികളുമായുള്ള ബന്ധം ഗുണപ്രദമാകും. ആരോഗ്യ പരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.

കുംഭക്കൂർ (അവിട്ടം 3, 4, ചതയം, പൂരൂരുട്ടാതി 1, 2, 3): ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കും. കർമരംഗത്ത് അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിൽ തേടുന്നവർക്ക് അനുകൂല സമയമാണ്. വീട്, വാഹനം എന്നിവ വാങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സ്ഥലമാകും. സമൂഹത്തിൽ ഉന്നതന്മാരുമായിട്ട് അടുപ്പം ഉണ്ടാകും. കർമരംഗത്ത് പുരോഗതി ഉണ്ടാകും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. സന്താന സൗഭാഗ്യം ഉണ്ടാകും. വിവാഹാലോചനകൾ ഫലപ്രദമാകും. പൂർത്തീകരിക്കുവാൻ കഴിയാതെ കിടന്ന വീട് പൂർത്തീകരിക്കുവാൻ കഴിയും. ദാമ്പത്യ ജീവിതത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. സന്താനങ്ങൾക്ക് ക്ലേശവും ധനനഷ്ടവും ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ വന്നുചേരും. ദീർഘദൂര യാത്രകൾ വേണ്ടി വരും. ആരോഗ്യ പരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ആത്മീയ കാര്യങ്ങളിൽ താല്‍പര്യം വർധിക്കും. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും.

മീനക്കൂർ (പുരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി ): വിവേകപൂർവം രണ്ടു പ്രാവശ്യം ചിന്തിച്ച് തീരുമാനം എടുക്കണം. കോപം നിയന്ത്രിച്ച് മുന്നോട്ട് പോകണം. ഏറ്റെടുത്ത പ്രവൃത്തികൾ പൂർത്തികരിക്കുവാൻ കാലതാമസം നേരിടും. മാതാപിതാക്കളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. നല്ല കാര്യങ്ങൾക്കായി സാമ്പത്തിക നഷ്ടം വരും. ഉദ്യോഗസ്ഥർക്ക് പ്രതീക്ഷിക്കുന്ന ഇടത്തിൽ മാറ്റം കിട്ടും. കർമരംഗത്ത് അപ്രതിക്ഷിത നേട്ടങ്ങൾ വന്നു ചേരും. വിദേശവുമായി ബന്ധപ്പെടാനുള്ള സാഹചര്യങ്ങൾ വന്നുചേരും. യാത്രകൾ മൂലം നേട്ടങ്ങൾ ഉണ്ടാകും. ഉദ്യോഗസ്ഥർ ശ്രദ്ധാപൂർവം മുന്നോട്ട് പോകണം. വായ്പകളും ലോണും എടുക്കേണ്ട സാഹചര്യം വന്നുചേരും. പൂർവിക സ്വത്ത് സംബന്ധമായി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. വ്യാപാരികൾ ഒരേ രീതിയിൽ മുന്നോട്ട് പോകും. വൻകുതിപ്പോ താഴ്ചയോ വരാതെ പോകും. ബന്ധുജനങ്ങളാൽ ദുഃഖവും നാൽക്കാലികളെ കൊണ്ട് ഭയവും അനുഭവപ്പെടും. രോഗം ഉണ്ടാകും. അടുത്തവരുടെ മരണം കാരണം വാലായ്മ ഉണ്ടാകും. നിഗൂഢശാസ്ത്രങ്ങളിൽ താൽപര്യം വർധിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

ഓരോരുത്തരുടെയും ജാതകപ്രകാരമുള്ള യോഗങ്ങൾ, ദശാപഹാരങ്ങൾ എന്നിവ കൂടി ചിന്തിക്കുമ്പോൾ ഗോചര ഫലങ്ങളിൽ ഏറ്റക്കുറച്ചിലുകൾ വന്നുചേരാം.

ശ്രീകുമാർ പെരിനാട്
കൃഷ്ണകൃപ
വട്ടിയൂർക്കാവ് പി.ഒ.
തിരുവനന്തപുരം - 13
മൊ: 9037520325
Email:sreekumarperinad@gmail.com

English Summary:

2025 Yearly Predictions: Sreekumar Perinad offers comprehensive yearly predictions for all 12 zodiac signs and 27 Nakshatras, considering the significant planetary transits of 2025. Detailed insights into various aspects of life, including career, relationships, and health, are provided for each sign.

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com