ADVERTISEMENT

മാവേലിക്കര ∙ ബുദ്ധ ജംക്‌ഷൻ – കറ്റാനം റോഡിലെ കല്ലുമല റെയിൽവേ മേൽപാലം നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ രേഖകൾ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ ഓഫ് കേരളയ്ക്ക് (ആർബിഡിസികെ) കൈമാറി. ലവൽക്രോസിനു സമീപം നടന്ന ചടങ്ങിൽ ലാൻഡ് അക്വിസിഷൻ ഡപ്യൂട്ടി കലക്ടർ പി.പി.ശാലിനി സ്ഥലം ഏറ്റെടുത്തതിന്റെ രേഖകൾ ആർബിഡിസികെ ഡപ്യൂട്ടി കലക്ടർ സാബു കെ.ഐസകിനു കൈമാറി. 

എം.എസ്.അരുൺകുമാർ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ്, മുൻ എംഎൽഎ ആർ.രാജേഷ്, സിപിഎം ഏരിയ സെക്രട്ടറി ജി.അജയകുമാർ, എസ്.അനിരുദ്ധൻ, തുളസിദാസ് എന്നിവർ സന്നിഹിതരായിരുന്നു. ലാൻഡ് അക്വിസിഷൻ സ്പെഷൽ തഹസിൽദാർ കെ.ജി.സുരേഷ്, ജൂനിയർ സൂപ്രണ്ട് സന്തോഷ്, മുൻ സ്പെഷൽ തഹസിൽദാർ എസ്.സിന്ധു, കവിത ഭരതൻ, എസ്.അനീഷ്കുമാർ, പ്രദീപ്, ശ്രീജിത്, റസീനാബീവി, സെറീന, പ്രജീഷ്, ആർബിഡിസികെ ഡപ്യൂട്ടി തഹസിൽദാർ നൂറുളളഖാൻ, സീനിയർ മാനേജർ മുഹ്സിൻ ബക്കർ, പ്രോജക്ട് എൻജിനീയർ കൃഷ്ണദേവ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

36 പുരയിടങ്ങളും 6 പുറമ്പോക്ക് ഭൂമിയും ഉൾപ്പെടുന്ന 1.5 ഏക്കർ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുത്തത്. പദ്ധതി പ്രദേശത്തെ 39 പേർക്കു നഷ്ടപരിഹാരമായി 10.69 കോടി രൂപ നൽകി. പദ്ധതി നടത്തിപ്പിനു 38.22 കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചിട്ടുണ്ട്. ലവൽക്രോസിനു പടിഞ്ഞാറ് ഗവ. ആയുർവേദ ആശുപത്രിക്ക് സമീപം വെള്ളൂർകുളം മുതൽ കിഴക്കു ബിഷപ് മൂർ കോളജ് ഹോസ്റ്റലിന് സമീപം വരെ 500 മീറ്റർ നീളത്തിലും 10.2 മീറ്റർ വീതിയിലുമാണ് പാലത്തിന്റെ നിർമാണം. ഒന്നര മീറ്റർ വീതിയിൽ ഒരു വശത്ത് നടപ്പാതയും ഉണ്ടാകും. പാളം മറികടക്കുന്ന സ്ഥലത്ത് 8.3 മീറ്ററാണ് പാലത്തിന്റെ ഉയരം.

പദ്ധതി പ്രദേശം കൈമാറിയതോടെ സാങ്കേതിക അനുമതിക്കായി പൊതുമരാമത്ത് ബ്രിഡ്ജ്സ് വിഭാഗം ചീഫ് എൻജിനീയർ, പൊതുമരാമത്ത് ഡിസൈൻ വിഭാഗം ചീഫ് എൻജിനീയർ, ആർബിഡിസികെ ജനറൽ മാനേജർ എന്നിവർ അടങ്ങുന്ന സാങ്കേതിക കമ്മിറ്റിക്ക് എസ്റ്റിമേറ്റ് സമർപ്പിക്കും. നിലവിൽ 2016 ലെ ഡൽഹി ഷെഡ്യൂൾഡ് റേറ്റ് (ഡിഎസ്ആർ) അനുസരിച്ചാണ് എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്. ഇതു 2018 ലെ ഡിഎസ്ആർ അനുസരിച്ച് പുതുക്കും. സാങ്കേതിക അനുമതിക്കും കിഫ്ബി അംഗീകാരത്തിനും ശേഷം മേൽപാലത്തിനായി ടെൻഡർ നടപടി ആരംഭിക്കും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com