ADVERTISEMENT

പിറവം∙ വെള്ളക്കെട്ടു രൂക്ഷമായതോടെ ചിറയം പുഞ്ചയിലെ കർഷകർ കൃഷി ഉപേക്ഷിച്ചു. ടൗണിനു സമീപം കോട്ടയം –പിറവം റോഡരികിലാണു 7 ഏക്കറോളം വിസ്തൃതിയുള്ള ചിറയം പാടശേഖരം. പിറവം പുഞ്ചയിലേക്കു ചിറയം പുഞ്ചയുടെ സമീപത്തു കൂടി കടന്നു പോകുന്ന ലിഫ്റ്റ് ഇറിഗേഷൻ കനാലിൽ നിന്നു പമ്പിങ് സമയത്തു എത്തുന്ന വെള്ളം പാടത്തു തങ്ങിനിൽക്കും. പിറവം പുഞ്ചയിലും നീരൊഴുക്കു തടസ്സപ്പെട്ടതോടെ കടുത്ത വേനലിലും ചിറയം പുഞ്ചയിലും വെള്ളക്കെട്ടു രൂക്ഷമാകും. 2 അടി വരെ ഉയരത്തിൽ വെള്ളം കെട്ടി നിൽക്കുന്നതോടെയാണു കൃഷി നിലച്ചത്.

വെള്ളക്കെട്ടു ഒഴിവാക്കുന്നതിനു പാടശേഖരത്തിൽ നിന്നു പുഴയിലേക്കു തുറക്കുന്ന ചാലുകൾ ശുചീകരിക്കണമെന്നാണ് ആവശ്യം. സുഗമമായി കൃഷി തുടരാനാവില്ലെന്നതായതോടെ കർഷകർക്കു നഷ്ടപരിഹാരം നൽകി പുഞ്ച ഏറ്റെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നഗരസഭയിൽ സ്റ്റേഡിയം ഉൾപ്പെടെ വികസന പ്രവർത്തനങ്ങൾക്കു ഭാവിയിൽ പ്രയോജനപ്പെടുത്താനാകും. ഇപ്പോൾ കെഎസ്ആർടിസി ഡിപ്പോ പ്രവർത്തിക്കുന്ന 3 ഏക്കറോളം സ്ഥലം ചതുപ്പായിരുന്ന കണ്ണാംകുളം രൂപമാറ്റം വരുത്തിയതാണെന്നു പൊതുപ്രവർത്തകൻ ഏലിയാസ് മങ്കിടി ചൂണ്ടിക്കാട്ടി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com