ADVERTISEMENT

പെരുമ്പാവൂർ  ∙ സ്കൂൾ അധ്യായന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി നഗരത്തിലും പരിസരത്തും  എക്സൈസ് വ്യാപക ലഹരി പരിശോധന നടത്തി. 20 ലക്ഷത്തിന്റെ നിരോധിത പുകയില ഉൽപന്നവുമായി മലയാളി ഉൾപ്പെടെ 4 പേരെ അറസ്റ്റ് ചെയ്തു. 60 ചാക്കുകളിലായി 1500 കിലോ ഗ്രാം നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. പെരുമ്പാവൂർ പാറപ്പുറം പാളിപറമ്പിൽ വീട്ടിൽ സുബൈർ, അസം സ്വദേശികളായ റബ്ബുൾ ഹുസൈൻ, ഹെലാൽ അഹമ്മദ്, മിറസുൽ, അബ്‌ദുല്ല  എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.സൗത്ത് വല്ലം, പാറപ്പുറം എന്നീ പ്രദേശങ്ങളിലെ നിന്നാണു നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തിട്ടുള്ളത്. അതിഥിത്തൊഴിലാളികൾക്കിടയിൽ മീഠാ പാൻ എന്നു വിളിക്കുന്ന നിരോധിത പുകയില ഉൽപന്നങ്ങളാണ് കൂടുതലും പിടിച്ചെടുത്തിട്ടുള്ളത്.

ബെംഗ‌ളൂരിൽ നിന്നു ട്രെയിൻ മാർഗം ആലുവയിൽ എത്തിക്കുന്ന സാധനങ്ങൾ പാസഞ്ചർ ഓട്ടോറിക്ഷകളിൽ  പെരുമ്പാവൂരിൽ ഉള്ള ഗോഡൗണുകളിൽ എത്തിച്ചു ചെറുകിട കച്ചവടക്കാർക്ക് വിൽക്കുകയാണ് ചെയ്യുന്നത്. ഓട്ടോറിക്ഷയിൽ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നതിനു സഹായിക്കുന്ന മലയാളികളെ കുറിച്ചു എക്സൈസിനു വിവരം ലഭിച്ചിട്ടുണ്ട്.കുന്നത്തുനാട് എക്സൈസ് സർക്കിൾ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റി  നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ്, മാമല റേഞ്ച്, പെരുമ്പാവൂർ റേഞ്ച്  എന്നീ ഓഫിസുകൾ പങ്കെടുത്തു.റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി സൂക്ഷിച്ച 30 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി വേങ്ങൂർ  വേങ്ങൂർ വെള്ളംചിറ  നസീർ (48) അറസ്റ്റിലായി.

പ്രതി മുൻപും എക്സൈസിന്റെ പല കേസുകളിലും പ്രതിയാണ്.15 ലീറ്റർ മദ്യം പിടിച്ചെടുത്തു. ഫോണിൽ ബന്ധപ്പെടുന്നവർക്കു ഗൂഗിൾ പേ വഴി പണം വാങ്ങിയ ശേഷമായിരുന്നു വിൽപന. ആവശ്യപ്പെടുന്ന സമയത്തു മദ്യം എത്തിച്ചു കൊടുക്കുന്നതു കൊണ്ട് അർജന്റ് നസീർ എന്നാണ് പ്രതിയുടെ വിളിപ്പേര്.പ്രതിയെ റിമാൻഡ് ചെയ്തു. കുന്നത്തുനാട് എക്‌സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർ സി.ബി. രഞ്ചുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫിസർ എം.ആർ. രാജേഷ്, പി.വി.വികാന്ത്, എ.ബി.സുരേഷ് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com