ADVERTISEMENT

മൂന്നാർ∙ ജനവാസ മേഖലയിൽ പുതിയതായെത്തിയ കാട്ടാനക്കൂട്ടങ്ങളെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള നടപടികൾ വനം വകുപ്പ് തുടങ്ങി. പഴയ മൂന്നാർ, രാജമല, പെട്ടിമുടി എന്നിവിടങ്ങളിലാണ് പുതിയ കാട്ടാന സംഘങ്ങളെത്തിയത്. പഴയ മൂന്നാറിൽ കുട്ടിയടക്കം ഏഴും പെട്ടിമുടിയിൽ കൊമ്പന്മാരടക്കം ഒൻപതും ആനകളടങ്ങുന്ന സംഘമാണ് പുതിയതായി എത്തിയത്.

പഴയ മൂന്നാർ മേഖലയിൽ രണ്ടു ദിവസമായി ഇറങ്ങിയ കാട്ടാനകളെ ഡ്രോൺ ഉപയോഗിച്ചു നിരീക്ഷിച്ച ശേഷമാണ് നാഗർമുടി മേഖലയിലെ ഉൾക്കാട്ടിലേക്ക് തുരത്താൻ തുടങ്ങിയത്.

മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ കാട്ടാനകൾ തിരികെ കാട്ടിലേക്കു മടങ്ങുന്നു. ചിത്രം : റെജു അർനോൾഡ് / മനോരമ
മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ കാട്ടാനകൾ തിരികെ കാട്ടിലേക്കു മടങ്ങുന്നു. ചിത്രം : റെജു അർനോൾഡ് / മനോരമ

പടക്കം പൊട്ടിച്ചും വലിയ ശബ്ദം പുറപ്പെടുവിച്ചുമാണ് ആനകളെ തുരത്തിയത്. പെട്ടിമുടി മേഖലയിൽ കഴിഞ്ഞ ദിവസം രാത്രി ആനക്കൂട്ടം താമസക്കാരില്ലാത്ത ലയം ഇടിച്ചു കേടുപാടുകൾ വരുത്തിയിരുന്നു. പെട്ടിമുടിയിൽ വൈകുന്നേരങ്ങളിലാണ് കാട്ടാനകളിറങ്ങുന്നത്. ഇവയെ നിരീക്ഷിച്ച ശേഷം ആനമുടി റിസർവിലേക്ക് ഓടിക്കുമെന്ന് മൂന്നാർ റേഞ്ചർ ബിജു സോമൻ പറഞ്ഞു.

ഏലത്തോട്ടത്തിൽ തമ്പടിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ തുരത്താനായി ഉദ്യോഗസ്ഥൻ പടക്കം എറിയുന്നു. ചിത്രം : റെജു അർനോൾഡ് / മനോരമ
ഏലത്തോട്ടത്തിൽ തമ്പടിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ തുരത്താനായി ഉദ്യോഗസ്ഥൻ പടക്കം എറിയുന്നു. ചിത്രം : റെജു അർനോൾഡ് / മനോരമ

പെട്ടിമുടി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ, പെട്ടിമുടി ആർആർടി സംഘം, എലിഫന്റ് ഗാങ് എന്നിവരുൾപ്പെടെ 20 അംഗ സംഘമാണ് ആനകളെ തുരത്തുന്നത്. പടയപ്പ, ഹോസ് കൊമ്പൻ, ഒറ്റ കൊമ്പന്മാർ ഉൾപ്പെടെ മൂന്നാർ മേഖലയിൽ സാധാരണ കാണുന്നവയെ കൂടാതെയാണ് പുതിയ കാട്ടാനക്കൂട്ടങ്ങൾ എത്തിയിരിക്കുന്നത്.

കാട്ടാനകൾ കാടുകയറിയെന്ന് ഉറപ്പുവരുത്താൻ മരത്തിനു മുകളിൽ കയറി നോക്കുന്ന ആർആർടി അംഗം. ചിത്രം : റെജു അർനോൾഡ് / മനോരമ
കാട്ടാനകൾ കാടുകയറിയെന്ന് ഉറപ്പുവരുത്താൻ മരത്തിനു മുകളിൽ കയറി നോക്കുന്ന ആർആർടി അംഗം. ചിത്രം : റെജു അർനോൾഡ് / മനോരമ
English Summary:

Wild elephants have arrived in new areas of Munnar, Kerala, prompting the Forest Department to implement measures to guide the herds towards inner forests. The effort aims to minimize human-wildlife conflict while ensuring the safety and well-being of both the elephants and the local population.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com