ADVERTISEMENT

പഴയങ്ങാടി∙ യാത്രാ തിരക്കേറിയ എരിപുരം ട്രാഫിക് സർക്കിളിൽ ദിശാ ബോർഡ് ഇല്ലാത്തത് വാഹനയാത്രക്കാരെ വട്ടം കറക്കുന്നു. കെഎസ്ടിപി റോഡിലെ പ്രധാന കവലയാണ് എരിപുരം റോഡ് സർക്കിൾ. ഏഴോം, പഴയങ്ങാടി, പിലാത്തറ, മാടായിപ്പാറ എന്നീ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ സംഗമിക്കുന്ന കേന്ദ്രമാണിത്.

ദിശാ ബോർഡ് ഇല്ലാത്തത് കാരണം വിദൂരസ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് ഇനി എങ്ങോട്ട് എന്ന ആശങ്ക വിട്ടൊഴിയുന്നില്ല. ഇത് പലപ്പോഴും അപകടങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്. കെഎസ്ടിപി റോഡിന്റെ ഉദ്ഘാടന സമയത്ത് കവലയ്ക്ക് കുറച്ച് അകലെ ദിശ ബോർഡ് സ്ഥാപിച്ചിരുന്നു. ഇത് വാഹനമിടിച്ച് തകരുകയായിരുന്നു.

രണ്ട് വർഷമായി ഇവിടെ ദിശ ബോർഡ് ഇല്ലാത്തതായിട്ട്. പഴയങ്ങാടി പൊലീസിന് ഇത് വലിയ തലവേദനയാണ്. അസമയങ്ങളിൽ വഴി തെറ്റുന്നവർ പൊലീസ് സ്റ്റേഷനെയാണ് സമീപിക്കുന്നത്. നേരത്തെ വെളിച്ചം ഇല്ലാത്തതാണ് ഈ കവലയുടെ പ്രധാന പ്രശ്നം .ഇപ്പോൾ രാജ് മോഹൻ ഉണ്ണിത്താൻ എംപിയുടെ ഫണ്ടിൽ നിന്ന് തുക വകയിരുത്തി ഹൈടെക് ഹൈമാസ്റ്റ് ലൈറ്റ് ഇവിടെ സ്ഥാപിച്ച് കഴിഞ്ഞു. വെളിച്ചം ഇല്ലാത്ത പ്രശ്നം പരിഹരിച്ചപ്പോൾ ഇനി ദിശ ബോർഡിന്റെ പ്രശ്നം കൂടി പരിഹരിക്കണമെന്നാണ് ആവശ്യം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com