' എന്റെ കേരളം' മെഗാ എക്സിബിഷനും പ്രദർശന വിപണന മേളയും ആരംഭിച്ചു
Mail This Article
കണ്ണൂർ∙ രണ്ടാം പിണറായി വിജയന്‍ സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി മെഗാ എക്സിബിഷനും പ്രദർശന വിപണന മേളയും കണ്ണൂര്‍ പൊലീസ് മൈതാനത്ത് ആരംഭിച്ചു.പട്ടികജാതി–പട്ടിക വർഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.ഏപ്രിൽ 17 വരെയാണ് മെഗാ എക്സിബിഷനും പ്രദർശന വിപണന മേളയും നടക്കുക .
കലാപരിപാടികൾ,സാംസ്കാരിക പരിപാടികൾ,അമ്യൂസ്മെന്റ് ഏരിയ, സ്പോർട്സ് ഏരിയ,ഫുഡ്കോർട്ട് എന്നിവ പരിപാടിയുടെ ഭാഗമായി ഓരോ ദിവസവും നടക്കും.ഏപ്രിൽ 12ന് ആരോസ് ഡാന്‍സ് ഷോ, 13ന് മൊയിന്‍കുട്ടി വൈദ്യർസ്മാരകം കൊണ്ടോട്ടി അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ടുകൾ, 14ന് കഥക് ഡാന്‍സ്, 15ന് സാംശിവ ബാന്‍ഡ് മ്യൂസിക് ഷോ, 16ന് ബൊളിവീയന്‍ സ്റ്റാര്‍സ് എന്ന നാടകം, 17ന് കെ. എൽ 14 വടക്കൻ ടോക്സ്അവതരിപ്പിക്കുന്ന സംഗീത പരിപാടിയും വേദിയിൽ.
സമാപന സമ്മേളനം ഏപ്രിൽ 17-ന് വൈകിട്ട് നാലുമണിക്ക് നിയമസഭാ സ്പീക്കർ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും.എം.എൽ.എ രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖര്‍ എന്നിവർ സംസാരിക്കും.