ADVERTISEMENT

തൃക്കരിപ്പൂർ ∙ അവർ ഇരുവരും ഒരുമിച്ചു ഭക്ഷണം കഴിച്ചു. ഒരുമിച്ചിറങ്ങി. മരണത്തിലും വേർപിരിഞ്ഞില്ല. ഇന്നലെ സൗത്ത് തൃക്കരിപ്പൂരിലെ തെക്കുമ്പാട് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു മരിച്ച തൃക്കരിപ്പൂർ മെട്ടമ്മൽ ഈസ്റ്റിലെ വി.പി.എം.സുഹൈലിന്റെയും പയ്യന്നൂർ പെരുമ്പയിലെ കെ.ഷാനിബിന്റെയും വിയോഗം നടുക്കമുയർത്തി.  കഴിഞ്ഞ ആഴ്ചയാണ് സുഹൈൽ ഫുജൈറയിൽ നിന്നു നാട്ടിലെത്തിയത്. മാതാപിതാക്കളും സഹോദരിയും ഫുജൈറയിലാണ്. വല്ലപ്പോഴുമേ നാട്ടിൽ വരാറുള്ളൂ. വേഗം തിരിച്ചു പോകാനിരിക്കുകയായിരുന്നു. 

 അപകടത്തിൽ തകർന്ന ബൈക്ക്.
അപകടത്തിൽ തകർന്ന ബൈക്ക്.

കഴിഞ്ഞദിവസം ഉറ്റമിത്രം ഷാനിബിനെ കാണാൻ പയ്യന്നൂരിലെത്തി. വിശേഷങ്ങൾ പങ്കിട്ട് രാത്രി ഏറെ വൈകി. ഇരുവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു. സുഹൈലിനൊപ്പം താമസിക്കാനാണ് ഷാനിബും ബൈക്കിൽ മെട്ടമ്മലിലേക്കു തിരിച്ചത്. അതു പക്ഷേ, ഇരുവരുടെയും അവസാന യാത്രയായി. രാത്രി ഒന്നോടെയാണ് അപകടമുണ്ടായത്. വിജനമായ റോഡിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു തൊട്ടടുത്തായി വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ആദ്യം സമീപത്തെ വീടിന്റെ മതിലിലും പിന്നീട് ബിഎസ്എൻഎല്ലിന്റെ ഇരുമ്പ് തൂണിലെ ബോക്സിലും ഇടിച്ചു.

ബൈക്ക് ഇടിച്ച ബിഎസ്എൻഎൽ ബോക്സ്.
ബൈക്ക് ഇടിച്ച ബിഎസ്എൻഎൽ ബോക്സ്.

ഈ ഇടിയിൽ ആൾപൊക്കം ഉയർന്ന ഇരുവരും തൊട്ടടുത്ത് ക്ഷേത്രഭണ്ഡാരമുള്ള മതിലിൽ തലയിടിച്ചു വീണാണു മരണം സംഭവിച്ചത്. പരിസരവാസികളും പൊലീസും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സുഹൈലിന്റെ മാതാപിതാക്കൾ ഇന്നലെ വൈകിട്ടു നാട്ടിലെത്തി. കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. മെട്ടമ്മൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com